( moviemax.in) ഒരു ഇടയ്ക്ക് ബിഗ് ബോസ് ഹൗസിലും പ്രേക്ഷകർക്കിടയിലും കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ജിസേലും ആര്യനും പുതപ്പിനടിയിൽ വെച്ച് കിസ്സ് ചെയ്യുന്നത് താൻ കണ്ടുവെന്ന് അനുമോൾ പറഞ്ഞത്. അന്ന് ഏറ്റവും കൂടുതൽ വിമർശനവും ഹെയ്റ്റും ലഭിച്ചത് അനുവിനാണ്. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എവിക്ടായ അഭിലാഷ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഞാൻ ചോദിക്കുമെന്ന് കരുതിയ ഏതെങ്കിലും കാര്യം ഞാൻ ചോദിക്കാതെ ഇരുന്നോ? എന്ന് ആങ്കർ ചോദിച്ചപ്പോഴാണ് ജിസേലിന്റെയും ആര്യന്റേയും പേര് പറയാതെ കിസ്സിങ് വിവാദത്തിൽ പ്രതികരിച്ചത്. ഒരു ഇൻസിഡന്റുണ്ട്. അത് ഒരു ഒഴുക്കൻ മട്ടിൽ കഥപോലെ ഞാൻ പറയാം. അതെന്താണെന്ന് ഊഹിച്ച് പൂരിപ്പിച്ച് എടുത്തോണം.
ഒരു ഇൻസിഡന്റ് ഒരാൾ കണ്ടുവെന്ന് പറഞ്ഞു. പക്ഷെ അത് കണ്ടില്ലെന്ന് എല്ലാവരും ഒന്നിച്ച് പറയുന്നു. അതിനുശേഷം ആ ഇൻസിഡന്റ് പലരും കാണുന്നു. പക്ഷെ അതിന് ഒരു ഒപ്പീനിയൻ ഇല്ലാതെ നിൽക്കുന്നു. അതിനെ റിലേറ്റ് ചെയ്ത് ഒരുപാട് പേർ ഇപ്പോഴും സംസാരിക്കുന്നുണ്ട്. കണ്ടുവെന്ന് പറയുന്ന പലരും ഡബിൾ സ്റ്റാന്റിൽ നിൽക്കുന്നു. എന്തുകൊണ്ടാണ് പേടിച്ചിട്ടാണോയെന്ന് അറിയില്ല എന്നാണ് അഭിലാഷ് പറഞ്ഞത്. അതിന് ആങ്കറും മറുപടി പറഞ്ഞു.
ഇനി ഇതിൽ എന്റെ ഉത്തരം പറയാം. ഒരു ഇൻസിഡന്റ് ഒരാൾ കണ്ടുവെന്ന് പറയുന്നു. അന്ന് ഞങ്ങൾ എല്ലാവരും കുത്തിയിരുന്ന് ആ ഇൻസിഡന്റ് തപ്പുന്നു. പക്ഷെ കിട്ടിയില്ല. ഞങ്ങളും ലാലേട്ടനും അടക്കം എല്ലാവരും മണിക്കൂറുകളോളം ഇരുന്ന് തപ്പി. പ്രേക്ഷകരും നിങ്ങളും എല്ലാം എക്സ്പെക്ട് ചെയ്തിരുന്നു അതിന്റെ വിഷ്വലുമായി ഞങ്ങൾ വരുമെന്ന്. ഇല്ലാത്ത വിഷ്വൽ എങ്ങനെ കൊണ്ട് വന്ന് കാണിക്കും. എന്നിട്ടും ഞങ്ങൾ അത് ഇല്ലെന്ന് പറയുന്നില്ല. ഞങ്ങൾ കണ്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ നിങ്ങളിൽ ആരെങ്കിലും കണ്ടോയെന്ന് ചോദിച്ചപ്പോൾ കണ്ടില്ലെന്നാണ് നിങ്ങൾ പറഞ്ഞതെന്നും ആങ്കർ പറഞ്ഞു. അന്നത്തെ ഇൻസിഡന്റ് ആരും കണ്ടിട്ടില്ല. ഞാനും കണ്ടിട്ടില്ല. വിശ്വാസിക്കാനും താൽപര്യമില്ല.
പിന്നെ അത് എന്റെ സബ്ജക്ട് അല്ല. അവർ റിലേഷൻഷിപ്പിലാണെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് എന്റെ സബ്ജെക്ടല്ല. പക്ഷെ റിലേഷൻഷിപ്പിലാണെങ്കിൽ ഓപ്പണായി പറയുക. അത് അല്ലാതെ അതിനെ പോളിഷ് ചെയ്യുന്ന സിറ്റുവേഷനിലേക്ക് പോകരുത്. സംഭവിക്കുന്നത് പോളിഷിങ്ങാണ്.
എന്തുകൊണ്ട് അവർ തുറന്ന് പറയുന്നില്ലെന്ന് ചോദിച്ചാൽ അത് ചിലപ്പോൾ അവരുടെ ഗെയിം ആയിരിക്കാം. അന്ന് പുതപ്പിന് അടിയിൽ എന്ത് നടന്നുവെന്നതിന് പ്രസക്തിയില്ല. പുതപ്പില്ലാതെ ചെയ്യുമ്പോഴാണ് അതിന് പ്രസക്തി വരുന്നതും പബ്ലിക്കായി മാറുന്നതെന്നും അഭിലാഷ് കൂട്ടിച്ചേർത്തു. വൈൽഡ് കാർഡുകൾ ഹൗസിലേക്ക് വന്നശേഷമാണ് ജിസേൽ-ആര്യൻ കിസ്സിങ് വിവാദം ആളിക്കത്തിയത്.
അനുവും മസ്താനിയും ചേർന്ന് അനു കണ്ട സംഭവങ്ങൾ എല്ലാവരുടേയും മുന്നിൽ വെച്ച് വീണ്ടും അനുകരിച്ച് കാണിച്ചതിന് അനുവിനും മസ്താനിക്കും വീട്ടിലുള്ള എല്ലാവർക്കും ലാലേട്ടന്റെ വക വഴക്കും ലഭിച്ചിരുന്നു. മസ്താനി രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്താകാനുള്ള ഒരു കാരണവും ഇതാണ്. അടുത്തതായി ആരാണ് എവിക്ടാകാൻ പോകുന്നതെന്ന് ചോദിച്ചപ്പോൾ ആദില എന്നായിരുന്നു അഭിലാഷിന്റെ പ്രവചനം. അടുത്തതായി ഹൗസിൽ നിന്നും എവിക്ടാകാൻ പോകുന്നയാൾ ആദിലയാണെന്ന് തോന്നുന്നു. എന്റെ പ്രെഡിക്ഷൻസ് ഇതുവരെയും തെറ്റിയിട്ടില്ല. ജിഷിന്റെ എവിക്ഷൻ ഞാൻ പ്രഡിക്ട് ചെയ്തിട്ടില്ല. പക്ഷെ ഇന്നലെ മുതൽ ഞാൻ പുറത്താകുമെന്ന് എനിക്ക് തോന്നിയിരുന്നു എന്നും അഭിലാഷ് പറയുന്നു. തുടക്കത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു അഭിലാഷ്.
biggboss malayalam season7 abhilash openup about gizele aryan kissing controversy

























.jpeg)



