( moviemax.in) അഭിനയരംഗത്തുനിന്ന് വിട്ടുനിന്നിട്ട് വർഷങ്ങളായെങ്കിലും, മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായ കാവ്യ മാധവനെ ആരും മറന്നിട്ടില്ല. കാവ്യ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സിനിമാലോകത്തേക്ക് ഒരു തിരിച്ചുവരവ് കാവ്യ ഉടൻ നടത്തുമോ എന്ന കാര്യത്തിൽ സൂചനകളൊന്നും ലഭ്യമല്ല. അഭിമുഖങ്ങൾ നൽകിയിട്ടും വർഷങ്ങളായ കാവ്യ, അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.
ഇപ്പോഴിതാ, കാവ്യ മാധവൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഭർത്താവ് ദിലീപിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് ഈ ചിത്രങ്ങളിലുള്ളത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ താരജോഡികളുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്.
പഴയ താരജോഡിയുടെ കെമിസ്ട്രി ഇപ്പോഴും മായാതെ നിലനിൽക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നു. അടുത്ത കാലത്തായി കാവ്യയെ പഴയത് പോലെ സന്തോഷവതിയായാണ് പൊതുവേദികളിലും സോഷ്യൽ മീഡിയയിലും കാണാറെന്ന് ആരാധകർ പറയുന്നുണ്ട്. അടുത്തിടെ കാവ്യ പങ്കുവെച്ച പോസ്റ്റുകളിലൊന്നും മീനാക്ഷിയും മഹാലക്ഷ്മിയും ഇല്ല. മീനാക്ഷി നിലവിൽ ഡോക്ടറായി വർക്ക് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കല്യാണിന്റെ നവരാത്രി ആഘോഷത്തിന് ദിലീപും കാവ്യയും വന്നപ്പോഴും ഒപ്പം മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടായിരുന്നില്ല.

കാവ്യ അഭിനയ രംഗത്തേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നെന്ന് അടുത്തിടെ പെല്ലിശ്ശേരി പറഞ്ഞിരുന്നു. കാവ്യയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഇത്. ഒരു സിനിമയിൽ കൂടി കാവ്യ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. മകൾ അഭിനയം നിർത്തുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നില്ല. വീണ്ടും മകൾ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ദിലീപിനോട് ഇക്കാര്യം പറഞ്ഞപ്പോൾ വലിയ താൽപര്യമില്ലെന്ന് ആംഗ്യങ്ങളിൽ നിന്ന് മനസിലാക്കി. അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിൽ ആരെയും കുറ്റപ്പെടുത്താൻ കാവ്യ നിന്നില്ലെന്നും പല്ലിശ്ശേരി അന്ന് പറഞ്ഞു.

കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുമോ എന്ന് ചോദിച്ചപ്പോൾ മകളുടെ കാര്യങ്ങളിലാണ് കാവ്യക്ക് ഇപ്പോൾ പൂർണ ശ്രദ്ധ എന്നാണ് ദിലീപ് പറഞ്ഞത്. മുൻ ഭാര്യ മഞ്ജുവിനെ വിവാഹം ചെയ്ത ശേഷവും ദിലീപ് പറഞ്ഞത് മഞ്ജുവിപ്പോൾ കുടുംബകാര്യങ്ങളിലാണ് പൂർണ ശ്രദ്ധ നൽകുന്നതെന്നായിരുന്നു.
ഈയടുത്താണ് കാവ്യയുടെ പിതാവ് മരിച്ചത്. അച്ഛൻ മരിച്ച ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാൾ ദിനം കാവ്യ ആഘോഷിച്ചിട്ടില്ല. ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത് എന്നാണ് കാവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
That was Kavya's wish, but..., Dileep still says the same old refrain; when asked about Manju that day


































