കൊച്ചി:(moviemax.in) മലയാളികൾക് ഏറെ ഇഷ്ട്ടമുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയിലെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ധ്യാൻ ഇന്റർവ്യൂകളിലും ശ്രെദ്ധേയനാണ് . ഇപ്പോഴിതാ നടൻ കൃഷിയിലേക്ക് തിരിയുന്നു. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് നെൽകൃഷിയിലാണ് ധ്യാൻ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കണ്ടനാട് പാടശേഖര സമിതിയുടെ ഭാഗമായാണ് ധ്യാനും കൃഷിയിറക്കുന്നത്. ഇത്തവണ 80 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ശ്രീനിവാസൻ രണ്ട് ഏക്കറിൽ തുടങ്ങിയ കൃഷി പ്രയത്നമാണ് 80 ഏക്കറിലേക്ക് വളർന്നത്. തരിശായി കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിൽ സമിതിയാണ് കൃഷിയോഗ്യമാക്കിയത്. ഉമ വിത്തുകളാണ് പ്രധാനമായും വിതയ്ക്കുന്നത്, കൂടാതെ അഞ്ച് ഏക്കറിൽ നാടൻ വിത്തുകളും ഉപയോഗിക്കുന്നു. നിലവിൽ പാടം ഉഴുതുമറിക്കുന്ന അവസാനഘട്ട ജോലികളാണ് നടക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നീ നാട്ടുകാർ ചേർന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിലുള്ള വിത ഉത്സവം നാളെ രാവിലെ 10 മണിക്ക് കണ്ടനാട് ചെമ്മാച്ചൻ പള്ളിയോട് ചേർന്നുള്ള പുന്നച്ചാലിൽ പാടശേഖരത്തിൽ നടക്കും. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിക്കും.
Dhyan Sreenivasan turns to farming

































