(moviemax.in) ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. ഇത് സംബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാർത്താസമ്മേളനം നാളെ നടക്കും. ഒക്ടോബർ 4 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും ചടങ്ങ് നടക്കുക.
സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ നിന്ന് നിരവധി ആളുകളാണ് മോഹൻലാലിന് ആശംസകൾ നേർന്നത്. വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് നടൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം മലയാള മണ്ണിലെത്തുന്നത്. കേന്ദ്രസർക്കാർ 1969ൽ രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
The state government will honor Dada Saheb Phalke Award winner actor Mohanlal.




























