ലാലേട്ടന്റെ നഖം പോലും ഞാൻ സൂക്ഷിച്ചുവെച്ചു; ഇതൊക്കെ കുറച്ച് ഓവറല്ലേ?, ചന്ദനമുട്ടിയിൽ ഉരച്ച് ആശ തീർക്കാനാണോ...വൈറലാകാൻ എഴുതിയതോ?

ലാലേട്ടന്റെ നഖം പോലും ഞാൻ സൂക്ഷിച്ചുവെച്ചു; ഇതൊക്കെ കുറച്ച് ഓവറല്ലേ?, ചന്ദനമുട്ടിയിൽ ഉരച്ച് ആശ തീർക്കാനാണോ...വൈറലാകാൻ എഴുതിയതോ?
Sep 27, 2025 03:51 PM | By Athira V

( moviemax.in) കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഡൽഹിയിലെത്തി ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചത്. കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു അത്. ഇന്ത്യൻ‌ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്.

മോഹൻലാലിന് ഇത്തരത്തിൽ വലിയൊരു അം​ഗീകാരം ലഭിച്ചപ്പോൾ ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകൾ മുതൽ യുവതാരങ്ങൾ വരെ നടന് അഭിനന്ദനങ്ങൾ നേർന്നും സ്നേഹം പ്രകടിപ്പിച്ചും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ നടി ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പാണ് ട്രോളുകളും വിമർശനവും ഏറ്റുവാങ്ങുന്നത്. നടിയുടെ അരങ്ങേറ്റ സിനിമയായ നരനിൽ നായകൻ മോഹൻലാലായിരുന്നു.

അമ്മ സംഘടനയിലേയും ആക്ടീവ് മെമ്പറാണ് ലക്ഷ്മിപ്രിയ. അതുകൊണ്ട് തന്നെ മോഹൻലാലുമായി നല്ലൊരു ബോണ്ടിങ് നടിക്കുണ്ട്. സഹപ്രവർത്തക എന്നതിലുപരി കടുത്ത ലാൽ ഫാനാണ് ലക്ഷ്മിപ്രിയ. നടി പങ്കുവെച്ച അഭിനന്ദ കുറിപ്പ് വായിച്ചാൽ അത് കൂടുതൽ വ്യക്തമാകും. മോഹൻലാൽ എന്ന നടന് ഈ ലോകത്തെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്‌കാരങ്ങളും ആ കാൽച്ചുവട്ടിൽ വെച്ച് നമസ്കരിച്ചാലും അതിൽ അതിശയോക്തിയൊന്നും തന്നെയില്ല! അതെല്ലാം അദ്ദേഹം അർഹിക്കുന്നു. അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണെന്നും അതൊരു മനുഷ്യനല്ല ഒരു വിദ്യാധരൻ മനുഷ്യവേഷത്തിൽ വന്നതാണ് നമ്മെ വിസ്മയിപ്പിക്കാൻ എന്നും എനിക്ക് മനസിലായത് വാനപ്രസ്ഥം കണ്ടപ്പോഴാണ്.


പൂതനയായി ഉണ്ണിയ്ക്ക് പാല് കൊടുക്കാനും മൂക്കും കണ്ണുമൊക്കെ വിറപ്പിച്ച് അങ്ങനെ തന്നെ മരിച്ച് വീഴാനും കഥകളി അഭ്യസിക്കാത്ത ഒരാൾ ചെയ്യണമെങ്കിൽ അത് ഒരു മനുഷ്യനാവാൻ യാതൊരു സാധ്യതയുമില്ല. മെല്ലെ മെല്ലെ ആ മനുഷ്യനെ ഒരു വിസ്മയമായി വിദ്യാധരനായി, ഇതിഹാസമായി പ്രതിഷ്ഠിച്ചു. അതുപോലെ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞ ഗുരു കൃപയുണ്ടായിരുന്ന നാൽപ്പത്തി അഞ്ച് ദിവസങ്ങളും ജീവിതത്തിലുണ്ടായി.

ഒളിഞ്ഞും മറഞ്ഞും അദ്ദേഹത്തെ തന്നെ നോക്കി വിസ്മയം കൊണ്ട്. ഹോഗ്ഗനക്കലെ കാട്ടിൽ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്ത് സൂക്ഷിച്ച് വെച്ചുവെന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന... എന്നാണ് ലക്ഷ്മിപ്രിയ മോഹൻലാലിനോടുള്ള ആരാധന വെളിവാക്കിയുള്ള പോസ്റ്റിൽ കുറിച്ചത്. കുറിപ്പിൽ ഹോഗ്ഗനക്കലിലെ കാട്ടിൽ മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ച് വെച്ചുവെന്ന് ലക്ഷ്മി കുറിച്ചതാണ് ട്രോളിന് കാരണമായത്.

കലാകാരന്മാരോട് ആരാധനയാകാം പക്ഷെ ഇതൊക്കെ കുറച്ച് ഓവറല്ലേ എന്നുള്ള തരത്തിലാണ് വിമർശനങ്ങൾ ഏറെയും. ചന്ദനമുട്ടിയിൽ ഉരച്ച് ആശ തീർക്കാനാണോ നഖം സൂക്ഷിച്ച് വെച്ചത് എന്നായിരുന്നു ഒരു കമന്റ്.‍ ഇതൊക്കെ കുറച്ച് ഓവറല്ലേ... ലക്ഷ്മിപ്രിയ?. അല്ലേൽ ഇനി കുറച്ച് ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ എന്നാണോ?, അദ്ദേഹത്തെ നാണം കെടുത്തുന്ന രീതിയിൽ ഇങ്ങനെയുള്ള കുറിപ്പുകൾ എഴുതി ഇടല്ലേ... നിങ്ങൾക്ക് ഇഷ്ടമുണ്ടാകാം.

പക്ഷെ ഇതുപോലുള്ളവ അദ്ദേഹത്തെ കൂടി മോശം പറയാൻ ആളുകളെ പ്രേരിപ്പിക്കും, കുറച്ച് ഓവറാണ്. ആരാധനയാകാം പക്ഷെ ഇത് ഒരുമാതിരി വൈറൽ ആവാൻ വേണ്ടിയുള്ള ഡയലോ​ഗാണ്. ടോക്സിക് ഫാൻസ്‌ എന്നും എല്ലാ കലാകായിക താരങ്ങൾക്കും ഒരു ശാപമാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. 

നരനിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ മോഹൻലാലിന്റെ സിനിമയിൽ വേഷം ചെയ്യുന്നുവെന്നതായിരുന്നു ലക്ഷ്മിപ്രിയയെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ച കാര്യം. സിനിമയിൽ ഭാവനയുടെ ചേച്ചിയുടെ വേഷമാണ് ലക്ഷ്മിപ്രിയ ചെയ്തത്. മോഹൻലാൽ അവതാരകനായ ബി​ഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ മത്സരാർത്ഥിയും ടോപ്പ് ഫൈവ് മത്സരാർത്ഥികളിൽ ഒരാളുമായിരുന്നു നടി.

lakshmipriya faces criticism from netizens for writing a note praising mohanlal

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup