( moviemax.in) ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെ അഭിനയരംഗത്തേക്ക് വന്ന സ്വാതി സീരിയൽ രംഗത്ത് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ചെമ്പട്ട് എന്ന സീരിയലിലൂടെയായിരുന്നു മിനിസ്ക്രീനിൽ തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ സ്വാതി നിത്യാനന്ദ് അവതരിപ്പിച്ചു. സ്വാതി വീട്ടമ്മമാരുടെ പ്രിയങ്കരിയായി മാറി. സൂര്യ ടിവിയിലെ കോൺസ്റ്റബിൾ മഞ്ജു എന്ന പരമ്പരയിൽ അഭിനയിച്ച് വരികയായിരുന്നു സ്വാതി. എന്നാൽ ഈയടുത്ത് ഈ പരമ്പരയിൽ നിന്നും സ്വാതി പിന്മാറി.
പെട്ടെന്നുള്ള ഈ മാറ്റം പ്രേക്ഷകരിൽ പലർക്കും ഉൾക്കൊള്ളാനായില്ല. ചോദ്യങ്ങൾ വന്നതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സ്വാതി നിത്യാനന്ദ്. കോൺസ്റ്റബിൾ മഞ്ജുവിൽ നിന്നും താൻ ചില കാരണങ്ങളാൽ പിന്മാറിയതാണെന്ന് സ്വാതി നിത്യാനന്ദ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
"കുറച്ച് ദിവസമായി ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് എന്തിനാണ് കോൺസ്റ്റബിൾ മഞ്ജുവിൽ നിന്ന് മാറിയത്, ആരെങ്കിലും മാറ്റിയതാണോ എന്നൊക്കെ. സത്യാവസ്ഥ എന്തെന്നാൽ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം മഞ്ജുവിൽ നിന്ന് പിന്മാറിയതാണ്. അതിന്റെ കാരണം ഇപ്പോൾ എനിക്ക് നിങ്ങളോട് പറയാൻ പറ്റില്ല. ഒരുപാട് കാരണങ്ങളുണ്ട്. പെട്ടെന്ന് എടുത്ത തീരുമാനമല്ല. കുറേ മാസങ്ങളായി ഇതിൽ നിന്നും മാറാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു".
"ഇപ്പോഴാണ് എനിക്കതിനുള്ള സാഹചര്യം കിട്ടിയത്. കുറച്ച് കാര്യങ്ങളുണ്ട്. പക്ഷെ ഇപ്പോൾ പറയാൻ പറ്റില്ല. പറയേണ്ട സാഹചര്യം വരുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമായി പറയും. കോൺസ്റ്റബിൾ മഞ്ജു ചെയ്യാൻ തുടങ്ങിയിട്ട് ഒന്നര വർഷവും ഞാൻ വിചാരിച്ചില്ല, ഇത്രത്തോളം ആൾക്കാർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന്. നിങ്ങളുടെ സ്നേഹം മനസിലാക്കാൻ വെെകിപ്പോയി. ബാക്കി കാര്യങ്ങളിൽ എന്തുകൊണ്ടും ഞാൻ ഭയങ്കര ഹാപ്പിയാണ് ഇപ്പോൾ. മാനസികമായി വളരെ ഓക്കെയാണ്".
"അത് മുന്നോട്ട് പോയിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് കുറച്ച് ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചേനെ. എന്റെ മെന്റൽ ഹെൽത്തിനും ഫിസിക്കൽ ഹെൽത്തിനും നല്ലതാണെന്ന് തോന്നിയത് കൊണ്ടാണ് മഞ്ജുവിൽ നിന്നും പിന്മാറിയത്. ഒരുപാട് മെസേജുകളും കോളുകളും വന്നു. അതിലൊക്കെ ഞാൻ എത്രത്തോളം നിങ്ങളോട് നന്ദി പറയണം എന്ന് ചോദിച്ചാൽ എനിക്ക് വാക്കുകളില്ല" എന്നാണ് സ്വാതി നിത്യാനന്ദ് സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
ഇതുവരെ എനിക്ക് തന്ന സ്നേഹവും സപ്പോർട്ടും എന്നും കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നെന്നും സ്വാതി പറയുന്നുണ്ട്. നിങ്ങളെ കാണാൻ വേണ്ടി ഞാൻ സീരിയൽ കണ്ടത് സ്വാതിയുടെ അഭിനയം സൂപ്പർ ആയിരുന്നു പക്ഷെ പെട്ടന്ന് പിന്മാറി. മാറാൻ എന്തെങ്കിലും കാരണം ഉണ്ടാകും കരുതുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളിലൊന്ന്.
'ഭ്രമണം സീരിയലിലെ ഹരിതയുടെയും ഹരിതയുടെ ചുരിദാറിന്റെയും വലിയ ഫാൻ ആരുന്നു ഞാൻ', 'മഞ്ജു ആയിട്ട് സ്വാതി യെ സ്നേഹിച്ചിട്ട് പെട്ടന്ന് ആൾ മാറിപ്പോൾ സീരിയൽ കാണൽ നിർത്തി', 'നിങ്ങൾ ഇല്ലാതെ സീരിയൽ രസം ഇല്ല. അത്രെ ഇഷ്ടം ആണ് നിങ്ങളെ, ചെമ്പട്ടിൽ കണ്ടപ്പോഴേ നല്ല കഴിവ് ഉള്ള കുട്ടിയാണെന്ന് മനസിലായിരുന്നു. ഇതിലും മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ സാധിക്കും' എന്നിങ്ങനെ കമന്റുകളുണ്ട്.
swathinithyanand opens up about why she quit constable manju serial



























.jpeg)



