( moviemax.in) സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ മംമ്ത മോഹൻദാസ് അടക്കമുള്ള താരസുന്ദരിമാർക്ക് പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ്. ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാർ പൊതു വിഷയങ്ങളിൽ അടക്കം ഇടപെട്ട് നിലപാടുകൾ പങ്കുവെക്കാറുണ്ട്. മേക്കപ്പിനെ കുറിച്ചോ പ്രൊഡക്ടസിനെ കുറിച്ചോ ഒരു തരത്തിലുള്ള ധാരണയും ഇല്ലാതെയാണ് രഞ്ജു ഈ മേഖലയിൽ ജോലി ചെയ്ത് തുടങ്ങിയത്.
ഇന്ന് കേരളത്തിൽ മാത്രമല്ല ദുബായിൽ വരെ രഞ്ജുവിന്റെ ബ്യൂട്ടി ക്ലിനിക്കുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താൻ കടന്നുവന്ന വഴികളെ കുറിച്ച് മനസ് തുറക്കുന്നു. വഴിതെറ്റി വന്ന് മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ ആളാണ് ഞാൻ. വിദ്യാഭ്യാസം പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് നോളജില്ല. പ്രോഡക്ട്സുകളെ കുറിച്ച് അറിവില്ല. ആരുടേയും കീഴിൽ അസിസ്റ്റന്റായി ജോലി ചെയ്തിട്ടില്ല. എന്നെ ആരും അസിസ്റ്റന്റായി ചേർക്കാൻ തയ്യാറായിരുന്നില്ല. എല്ലാവരും റിജക്ട് ചെയ്തിട്ടേയുള്ളു. അത്രത്തോളം അവഗണന തുടക്ക കാലം മുതൽ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഞാൻ. പണ്ട് എനിക്ക് കൊച്ചിയിൽ നിന്നും കിട്ടിയിട്ടുള്ള ഉപദ്രവങ്ങൾ ഓർത്ത് നോക്കുമ്പോൾ ഇന്ന് സെക്ഷ്വാലിറ്റി വെളിപ്പെടുത്തുന്നവർക്ക് അതിനോടൊപ്പം ഫ്രീഡം കൂടി ലഭിക്കുന്നുണ്ട്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പണ്ട് അങ്ങനെയായിരുന്നില്ല. ഒരു ചായ കടയിൽ പോയി ഒരു ചായ വേണമെന്ന് പറയുമ്പോൾ പോലും എനിക്കില്ലാത്ത മസ്ക്വുലിനിറ്റി ഞാൻ കാണിക്കണം. എനിക്ക് അത് പറ്റില്ലായിരുന്നു. എന്റെ ബോഡി ഇളകും. അത് കണ്ട് അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും തോണ്ടലുകൾ വരും. പിന്നെ അടിയും ബഹളവുമാകും. തിരിച്ച് ഒന്നും പറയാനും ചെയ്യാനും പറ്റില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ലെന്നത് പോലെയാണ് ആളുകളുടെ പെരുമാറ്റം. ഫുട്പാത്തിൽ കൂടി ഒന്ന് കുണുങ്ങി നടന്നപ്പോൾ പിറകെ വന്ന ഓട്ടോക്കാരൻ ചവിട്ടി വീഴ്ത്തിയിട്ട് പോയി. നമ്മൾ എഴുന്നേറ്റ് പൊടിയും തട്ടി കരഞ്ഞുകൊണ്ട് പൊയ്ക്കോളണം. ഇതാണ് യാഥാർത്ഥ്യം. ഇതെല്ലാം തരണം ചെയ്താണ് വന്നത്.
സെന്റ് തെരേസാസ് കോളേജിന് മുന്നിൽ രണ്ട് രൂപയുടെ സോഡയും കുടിച്ച് ദിവസങ്ങളോളം ഞാൻ കിടന്നിട്ടുണ്ട്. അതേ സെന്റ് തെരേസാസ് കോളേജിൽ പിന്നീട് ഞാൻ മേക്കപ്പ് ആർട്ടിസ്റ്റായി കയറി. കമ്യൂണിക്കേറ്റീവ് സ്കിൽ ഡെവലപ്പ്മെന്റ് കോഴ്സും അതേ കോളേജിൽ നിന്ന് പഠിച്ചു. എല്ലാം കർമ്മയാണ്. എല്ലാം എന്നെ കൊണ്ട് ഏതോ ഒരു ശക്തി ചെയ്യിപ്പിക്കുകയായിരുന്നു ഇതുവരെ രഞ്ജു പറയുന്നു.
ദുബായ് ഒരു മാസ്മരിക ലോകമാണ്. അവിടെ കിട്ടുന്നത് പോലൊരു പ്രൊട്ടക്ഷൻ വേറെ എവിടേയും കിട്ടില്ലെന്ന് പറയേണ്ടി വരും. ദുബായിലും കേരളത്തിലും അടക്കം എനിക്ക് ഇന്ന് സ്ഥാപനങ്ങളുണ്ട്. ദൈവ ദൂതന്മാരെപ്പോലെ ആരെങ്കിലുമൊക്കെ എന്നെ ജീവിതത്തിൽ സപ്പോർട്ട് ചെയ്യാൻ എപ്പോഴും വന്നിട്ടുണ്ട്. ചുറ്റുപാടുകൾ വീക്ഷിക്കുകയും സത്യമുള്ള കാര്യങ്ങളിൽ ഇടപെടും വാദിക്കും. കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമല്ല ഞാൻ നിലപാട് പറയാറുള്ളത്.
അതുകൊണ്ട് തന്നെ എനിക്ക് ചുറ്റം ശത്രുക്കളും മിത്രങ്ങളുമുണ്ട്. കൂടുതലും ശത്രുക്കളാണ്. അതിന്റെ പേരിൽ പലയിടങ്ങളിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. എന്നെ റിജക്ട് ചെയ്ത ആർട്ടിസ്റ്റികളുടേയും രാഷ്ട്രീയക്കാരുടേയും മുന്നിൽ വെച്ച് തന്നെ എനിക്ക് സ്വീകാര്യ കിട്ടുകയും അവർക്കൊപ്പം ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്. ഒന്നും ആരും മാസ്റ്റർ പ്ലാൻ ചെയ്യുന്നതല്ലെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. സഹോരന്റെ ഉപദ്രവം കാരണമാണ് പതിനെട്ടാം വയസിൽ വീട് വിട്ട് ഇറങ്ങിയതാണ് രഞ്ജു രഞ്ജിമാർ. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതവിജയം നേടിയ കഥയാണ് രഞ്ജുവിന്റേത്.
celebrity makeup artist renjurenjimar openup about bad experience from kochi