Sep 25, 2025 08:53 AM

പൊന്നിയിൻ സെൽവൻ-2 സിനിമയിൽ എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി. സിനിമയിലെ ‘വീര രാജ വീര’ എന്ന പാട്ട് ശിവ് സ്തുതി എന്ന ഗാനത്തിന്റെ പകർപ്പാണെന്ന പരാതിയിൽ രണ്ടു കോടി രൂപ കെട്ടിവെക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് സി. ഹരിശങ്കർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.

തന്റെ പിതാവ് നാസിർ ഫയീസുദ്ദീൻ ദാഗറും അദ്ദേഹത്തിന്റെ സഹോദരൻ സഹീറുദ്ദീൻ ദാഗറും ചിട്ടപ്പെടുത്തിയ ഗാനമാണ് സിനിമയിൽ ഉപയോഗിച്ചതെന്നുകാട്ടി ഫയിസ് വസീഫുദ്ദീൻ ദാഗർ എന്ന ഗായകനാണ് പകർപ്പവകാശലംഘനത്തിന് പരാതി നൽകിയത്.

‘വീര രാജ വീര...’ എന്ന പാട്ടിന്റെ വരികൾ വ്യത്യസ്തമാണെങ്കിലും ശിവസ്തുതിയുമായി സാമ്യമുള്ള സംഗീതമാണെന്നാണ് ആരോപണം. ഈ ആരോപണം റഹ്മാൻ നിഷേധിച്ചു. ശിവസ്തുതി പരമ്പരാഗത സൃഷ്ടിയാണെന്ന് റഹ്മാൻ വാദിച്ചു.

Relief for AR Rahman Ponniyin Selvan 2 High Court says no copyright infringement

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall