( moviemax.in) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറേയയും കുറിച്ച് സഹമത്സരാർത്ഥി വേദ്ലക്ഷ്മി പറഞ്ഞ വാക്കുകൾ. ലെസ്ബിയൻ കപ്പിൾസിനെ സമൂഹത്തിൽ നോർമലൈസ് ചെയ്യുന്നതിനോട് താൽപര്യമില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. മാത്രമല്ല നിന്റെയൊക്കെ വീട്ടിൽ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേയെന്ന് അക്ബറിനോട് ഒരു തർക്കത്തിനിടെ ലക്ഷ്മി പറയുകയും ചെയ്തിരുന്നു.
കുറച്ച് ആഴ്ചകൾക്ക് മുമ്പ് അക്ബറിനെ ഉമ്മ ഫോൺ വിളിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് ഇടയിൽ ആദിലയോടും നൂറയോടും കൂട്ടുകൂടേണ്ടെന്ന് ഉമ്മ പറഞ്ഞുവെന്ന തരത്തിൽ അക്ബറിന്റെ വായിൽ നിന്നും വരികയും അത് ബിബി പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇക്കാര്യവും മോഹൻലാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ ലക്ഷ്മി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അക്ബറിന്റെ ഉമ്മ. ആദിലയോടും നൂറയോടും കൂട്ടുകൂടരുതെന്ന് താൻ മകനോട് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അക്ബറിന്റെ ഉമ്മ പുതിയ വീഡിയോയിൽ പറഞ്ഞു. മാത്രമല്ല ആദിലയും നൂറയും തനിക്ക് അക്ബറിനെപ്പോലെ തന്നെയാണെന്നും വേർതിരിച്ച് കണ്ടിട്ടില്ലെന്നും ഉമ്മ പറയുന്നു. പ്രിയപ്പെട്ട ബിഗ് ബോസ് പ്രേക്ഷകരെ... ഞാൻ അക്ബറിന്റെ ഉമ്മയാണ്.
ഞാൻ ഈ വീഡിയോയിൽ വരാൻ കാരണം ഞാൻ എന്റെ മോനെ കുറച്ച് നാളുകൾക്ക് മുമ്പ് ഫോണിൽ വിളിച്ചിരുന്നു. അവന് കുറച്ച് ദേഷ്യം കൂടി കളിച്ചിരുന്ന സമയത്താണ് അവനെ ഞാൻ വിളിച്ചത്. അന്ന് ഫോൺ വിളിച്ച് സംസാരിക്കുന്നതിന് ഇടയിൽ ഞാൻ അവനോട് പറഞ്ഞിരുന്നു ആരോടും കൂട്ട് കൂടി കളിക്കേണ്ടതില്ലെന്ന്.
പക്ഷെ അത് ഇപ്പോൾ ആദിലയോടും നൂറയോടും കൂട്ട് കൂടി കളിക്കണ്ട എന്ന സ്റ്റേറ്റ്മെന്റായാണ് വന്നിരിക്കുന്നത്. എങ്ങനെയാണ് അത് അങ്ങനെ വന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടും ഇല്ല. ആരോടും കൂട്ട് കൂടി കളിക്കണ്ട എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ഫോൺ കട്ടാവുകയാണ് ചെയ്തത്. ഞാൻ ഇന്നലെ ലാലേട്ടന്റെ എപിസോഡ് കണ്ടപ്പഴാണ് മനസിലായത് പ്രേക്ഷകർ എന്നെ ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്.
വൈൽഡ് കാർഡായി വന്ന ലക്ഷ്മി കഴിഞ്ഞ ദിവസം എപ്പിസോഡിൽ ലാലേട്ടനോട് പറയുന്നത് കേട്ടു അക്ബറിന്റെ ഉമ്മ അങ്ങനെ പറഞ്ഞുവെന്ന്. ആ തെറ്റിദ്ധാരണ മാറ്റാനാണ് ഞാൻ ഈ വീഡിയോയിൽ വന്നത്. ആ മക്കളെ (ആദില, നൂറ) എന്റെ അക്ബറിനെപോലെയാണ് ഞാൻ കണക്കാക്കിയിട്ടുള്ളത്. ആ മക്കൾ വേറെ അക്ബർ വേറെയെന്ന് ഞാൻ കണക്കാക്കിയിട്ടില്ല.
അവർ ബിഗ് ബോസ് ഷോ കഴിഞ്ഞ് എന്റെ മോന്റെ കൂടെ ഈ വീട്ടിലേക്ക് വരുമെന്ന് വിശ്വസിട്ട് ഇരിക്കുന്ന ആളാണ് ഞാൻ. എല്ലാവരും സ്നേഹിക്കാനെ ഞാൻ പഠിച്ചിട്ടുള്ളു. എന്റെ മോനെയും ഞാൻ അതേ പഠിപ്പിച്ചിട്ടുള്ളു. എല്ലാവരും എല്ലാവരേയും സ്നേഹിക്കുക. എനിക്ക് അത്രേ പറയാനുള്ളു. എല്ലാവരും തെറ്റിദ്ധാരണ മനസിൽ നിന്നും മാറ്റുക എന്നാണ് അക്ബറിന്റെ ഉമ്മ പറഞ്ഞത്. തങ്ങളുടെ സ്വത്വം വെളിപ്പെടുത്തിയശേഷം മാതാപിതാക്കളേയും സഹോദരിമാരെയും വരെ ഇരുവർക്കും നഷ്ടപ്പെട്ടു. കുടുംബത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് ഇരുവരും ഹൗസിൽ വെച്ചും തുറന്ന് പറഞ്ഞിരുന്നു. അക്ബറിന്റെ ഉമ്മയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഞാൻ ഉമ്മയോട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു.
ഈ വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കാൻ. ഉമ്മ ഈ വിഷയത്തിന് വിശദീകരണം തന്നതിന് നന്ദി എന്നാണ് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ദിയ സന കുറിച്ചത്. ഉമ്മയുടെ വീഡിയോ ഹൗസിലുള്ള മത്സരാർത്ഥികളെ കാണിക്കണം അല്ലെങ്കിൽ അവർ വിചാരിക്കും അക്ബറിന്റെ ഉമ്മ അങ്ങനെ പറഞ്ഞുവെന്ന്. എന്തായാലും ആദിലയേയും നൂറയേയും സ്വീകരിച്ചുവെന്ന് അറിഞ്ഞതിൽ സന്തോഷം എന്നിങ്ങനെയാണ് കമന്റുകൾ.
biggboss malayalam season7 akbarkhan mother clarification video on adhilanoora controversy