തിരുവനന്തപുരം: ( www.truevisionnews.com ) തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിനെ നിയപരമായി നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. നാളെ തന്നെ നിയമ നപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉയര്‍ന്നു വന്നത് വ്യജ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന പീഡന പരാതികളില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനാണ് തനിക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തുന്നത്. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തന്നെ അറിയാംമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും തനിക്ക് എതിരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ട് പിടിച്ച് പലരും വ്യാജ ആരോപണങ്ങള്‍ കൊണ്ടു വന്നിരുന്നു. അത്തരത്തിലുള്ള ഒരു ആരോപണം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് വന്ന ഗര്‍ഭഛിദ്ര പരാതി കെട്ടിച്ചമച്ചതാണെന്നും, അത് തികച്ചു വ്യാജമാണെന്നും ഉള്ള തരത്തില്‍ ചില ചാനലുകളുടെ ബ്രേക്കിംഗിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക രംഗത്തെത്തി. അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടെന്നും അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണെന്നും ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയില്‍ ആണ് അവള്‍ എന്നുമാണ് മാധ്യമപ്രവര്‍ത്തക ഫേസ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തിയത്.
The allegation complaint is to clear the allegations levelled against the serious criminal Rahul Mangkootatil Kadakampally Surendran