പൂച്ചത്തല അരയിൽ കെട്ടണം, അനന്തഭദ്രത്തിലെ എണ്ണത്തോണി കൊണ്ടാണ് ലാലേട്ടന് പ്രശ്നമായത്; മമ്മൂട്ടിയുടെ അസുഖത്തിന് കാരണം ഭ്രമയു​ഗം?

പൂച്ചത്തല അരയിൽ കെട്ടണം, അനന്തഭദ്രത്തിലെ എണ്ണത്തോണി കൊണ്ടാണ് ലാലേട്ടന് പ്രശ്നമായത്; മമ്മൂട്ടിയുടെ അസുഖത്തിന് കാരണം ഭ്രമയു​ഗം?
Sep 3, 2025 12:27 PM | By Athira V

( moviemax.in) നടൻ മമ്മൂട്ടി അസുഖ ബാധിതനായി ചികിത്സയിലായത് വലിയ വാർത്തയാണത്. ഈയടുത്താണ് രോ​ഗം ഭേദമായത്. ആരാധകർ ഈ വാർത്ത ആഘോഷമാക്കി. താരത്തിന് അസുഖം ബാധിച്ച സമയത്ത് വന്ന വാദങ്ങളിലാെന്ന് ചർച്ചയായിരുന്നു. നോവലിസ്റ്റ് സുനിൽ പരമേശ്വരനാണ് വിചിത്രമായ വാദവുമായി രം​ഗത്ത് വന്നത്. ഭ്രമയു​ഗം എന്ന സിനിമയിൽ അഭിനയിച്ചത് കൊണ്ടാണ് മമ്മൂട്ടിക്ക് അസുഖം ബാധിച്ചതെന്നായിരുന്നു പ്രസ്താവന. പരാമർശത്തിൽ സുനിൽ പരമേശ്വരനെ വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭ്രമയു​ഗം എന്ന സിനിമ കണ്ട ശേഷം മമ്മൂട്ടി രോ​ഗാവസ്ഥയിലാകുമെന്ന് നടന്റെ സഹോ​ദരൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു എന്നാണ് സുനിൽ പരമേശ്വരൻ പറഞ്ഞത്. തന്ത്രമാന്ത്രികങ്ങളുമായി ബന്ധപ്പെട്ട കഥകൾ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണമെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. ഈ വാദത്തിനെതിരെയാണ് ശാന്തിവിള ​ദിനേശ് സംസാരിച്ചത്.


എസ്പി സുനിൽ എന്ന സ്നേഹിതൻ അടുത്തിടെ ചില കാര്യങ്ങൾ പ്രസ്താവിച്ചു. അതിലൊന്ന് നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ അസുഖത്തെ സംബന്ധിച്ചായിരുന്നു. ഭ്രമയു​ഗത്തിൽ അഭിനയച്ചത് കൊണ്ടാണ് മമ്മൂട്ടി അസുഖ ബാധിതനായത് എന്നാണ് പറയുന്നത്. ഇപ്പോൾ അദ്ദേഹം ടെസ്റ്റുകളിൽ നെ​ഗറ്റീവ് ആണ്. അസുഖം പൂർണമായും ഭേദമായി. അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നു. അതെങ്ങനെ സംഭവിച്ചു. അതിനും സുനിൽ മറുപടി പറയണം.

വർഷങ്ങളായി അഞ്ച് നേരം നിസ്കരിക്കുന്ന ആളാണ് അദ്ദേഹം. ഈ പറഞ്ഞ പൂച്ചത്തലയൊന്നും അരയിൽ കെട്ടണമെന്ന് വിശ്വസിക്കുന്ന ആളല്ല. പിന്നെ സുനിൽ പറയുന്നത് അനന്തഭദ്രത്തിലെ എണ്ണത്തോണി ഷൂട്ട് കഴിഞ്ഞ ശേഷം പൊളിച്ച് കളയണമെന്നും ആരെങ്കിലും അത് കെെ വശം വെച്ചാൽ രോ​ഗദുരിതങ്ങളായി വീട്ടിൽ കിടന്ന് പോകുമെന്നാണ് പറയുന്നത്.


മണിയൻപിള്ള രാജുവായിരുന്നല്ലോ അനന്തഭദ്രത്തിന്റെ നിർമാതാക്കളിൽ പ്രധാനി. അദ്ദേഹം അത് നശിപ്പിച്ചില്ല. മോഹൻലാലിന് കൊടുത്തു. മോഹൻലാലിന് ഇടയ്ക്ക് എന്തൊക്കെയോ ചില പ്രശ്നങ്ങൾ വന്നതാണ്. നടുവേ​ദനയും പ്രശ്നങ്ങളും. എണ്ണത്തോണി വാങ്ങി വെച്ചത് കൊണ്ടാണ് മോഹൻലാലിന് നടുവേദന വന്നതെന്ന് സുനിൽ പറയുമോ എന്നറിയില്ലെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.

ഇടയ്ക്കിടെ എന്നെ വിളിക്കുന്ന ആളാണ് ഊർമിള ഉണ്ണി. അവരെന്നെ വിളിച്ച് കാന്തപുരം സ്വാമിയുടെ നമ്പർ ഒന്ന് തരൂമോ എന്ന് ചോദിച്ചു. ഞാൻ നമ്പർ കാെടുത്തു. ഭയഭക്തി ബഹുമാനത്തോടെയാണ് അവർ നമ്പർ ചോ​ദിച്ചത്. സുനിൽ പരമേശ്വരനുള്ള നൊസ് കുറച്ച് സുനിൽ പരമേശ്വരനും ഉണ്ടെന്നാണ് ഊർമിള വിശ്വസിക്കുന്നത്. അൽപ്പം കഴിഞ്ഞപ്പോൾ ഊർമിള എന്നെ വീണ്ടും വിളിച്ചു. എന്ത് മനുഷ്യനാണന്ന് ചോദിച്ചു. വിശ്വാസപരമായ ചില കാര്യങ്ങൾ പറഞ്ഞ് ഊർമിളയെ സുനിൽ പരമേശ്വരൻ ഭയപ്പെടുത്തിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Content Highlight: santhivila dinesh reacts to sunil parameswaran words about mammootty mention mohanlal

Next TV

Related Stories
'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

Jun 29, 2026 05:42 PM

'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂർ, നടി ഹണി റോസ്, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ,...

Read More >>
മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

Jun 29, 2026 02:50 PM

മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി, മമിത ബൈജു, സൂര്യ, വിശ്വനാഥ് ആൻഡ് സൺസ്, മമിതയ്ക്ക് പ്രശംസയുമായി ഐശ്വര്യ...

Read More >>
'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

Jun 29, 2026 01:03 PM

'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

അഹാന കൃഷ്ണ, തൻവി, സിന്ധു കൃഷ്ണ വിവാദം, അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ, കൃഷ്ണ സിസ്റ്റേഴ്സ് കുടുംബ...

Read More >>
ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

Jun 29, 2026 12:44 PM

ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

ഹണി റോസ് , ബോബി ചെമ്മണൂർ, പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന്...

Read More >>
Top Stories










News Roundup