Featured

സംവിധായകൻ നിസാർ അന്തരിച്ചു

Malayalam |
Aug 18, 2025 02:54 PM

(moviemax.in) സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി 'ത്രീ മെൻ ആർമി' എന്ന ചിത്രം സംവിധാനം ചെയ്തു.

അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ, ടൂ ഡേയ്സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി. 2018 ൽ പുറത്തിറങ്ങിയ 'ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ' എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.


Director Nisar passes away

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall