Featured

ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന ടി അന്തരിച്ചു

Malayalam |
Aug 14, 2025 09:16 AM

(moviemax.in)ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന.ടി (69) അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ സംസ്കരിക്കും. കോട്ടയം ജനറൽ ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്സായിരുന്നു സുലോചന. 2016 ലാണ് പാരഡികളുടെ രാജാവായ നടൻ രാജപ്പൻ വിടവാങ്ങിയത്. ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലയിലിരിക്കെയായിരുന്നു അന്ത്യം.കോട്ടയത്ത് ജനിച്ച വി ഡി രാജപ്പന്‍ ഒരുകാലത്ത് കഥാപ്രസംഗ വേദികളില്‍ നിറഞ്ഞു നിന്ന കലാകാരനായിരുന്നു.

മകൻ രാജേഷ് രാജപ്പൻ ആണ് മരണവാർത്ത പങ്കുവച്ചത്. മക്കൾ രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്പിറ്റൽ ഡൽഹി) മരുമക്കൾ. മഞ്‌ജുഷ. വി.രാജു,അനുമോൾ.ആർ (എയിംസ് ഹോസ്പിറ്റൽ ഡൽഹി).

Comedian VD Rajappan's wife Sulochana T passed away

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall