Aug 10, 2025 07:13 AM

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ മാറ്റി നിർത്താനും അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടെന്നു ചൂണ്ടിക്കാട്ടി നടി കുക്കു പരമേശ്വരൻ ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകി. യുട്യൂബ് ചാനലുകളിലൂടെ തനിക്കെതിരെയുണ്ടായ അപകീർത്തികരമായ ആരോപണങ്ങളിൽ നിയമനടപടി വേണമെന്നാണു 12 വർഷം അമ്മ എക്സിക്യൂട്ടീവ് അംഗമായിരുന്ന കുക്കു പരമേശ്വരന്റെ ആവശ്യം.

പരാതിയിൽ പറയുന്നത് ഇങ്ങനെ, 2018ൽ സ്ത്രീകൂട്ടായ്മ ഉണ്ടാക്കുന്നതിനായി കെപിഎസി ലളിതയുടെ നേതൃത്വത്തിൽ അമ്മ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കെപിഎസി ലളിത ആവശ്യപ്പെട്ടതുനസരിച്ച് നടി പൊന്നമ്മ ബാബുവാണ് തന്നെ വിളിച്ചത്. അമ്മയുടെ ഭാരവാഹി ആയിരുന്ന ഇടവേള ബാബുവും പങ്കെടുക്കണമെന്ന് അറിയിച്ചു.

കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന കൂട്ടായ്മയിലെ സംഭാഷണങ്ങൾ ക്യാമറയിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് ഒരു യുട്യൂബ് ചാനലിലൂടെ പുറത്തുവന്നു. തങ്ങൾ സംസാരിച്ച പുരുഷന്മാരുടെ പേരുകളാണ് ചോർന്നത്. ഇതോടെ എല്ലാ ജില്ലകളിലും കൂട്ടായ്മയുടെ സബ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന തീരുമാനം ഉപേക്ഷിച്ചു. പിന്നീട് ഇതുവരെ അക്കാര്യങ്ങൾ ചർച്ചയായില്ല. അന്ന് ക്യാമറയിൽ ചിത്രീകരിച്ചതിന്റെ മെമ്മറി കാർഡ് ഹാജരാക്കണമെന്നാണ് ആവശ്യം. മെമ്മറി കാർഡ് തന്നെ ആരും ഏൽപ്പിച്ചിട്ടില്ല. അത് കെപിഎസി ലളിത വാങ്ങിയിട്ടുണ്ടാകും എന്നാണ് കരുതുന്നത്.


Memory card controversy in 'Amma', Kukku Parameswaran prepares to file complaint

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall