(moviemax.in) താരസംഘടനയായ അമ്മ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ബാബുരാജ് പിന്മാറി. ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കില്ല എന്നും ബാബുരാജ് വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോട് കൂടി നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുകയാണ്.ആ സമയത്താണ് ഇപ്പോൾ ബാബുരാജ് മത്സരിക്കുന്നില്ല എന്ന വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബാബുരാജുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ പുറത്തുവന്നിരുന്നു.
ഇത്തരത്തിൽ കുറ്റാരോപിതനായ ബാബുരാജ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് പല പരാതികളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. ഏറ്റവും ഒടുവിൽ സരിത എസ് നായരുടെ പരാതിയും വന്നിരുന്നു.ഈ പരാതി തന്നെ വേദനിപ്പിച്ചു.ഇത്തരത്തിൽ പരാതികൾക്കൊക്കെ പിന്നിൽ ഗൂഢാലോചനയാണ്. അതുകൊണ്ട് തന്നെ നാമനിർദേശ പത്രിക പിൻവലിക്കുന്നു, മത്സരത്തിൽ നിന്ന് പിന്മാറുന്നു എന്നാണ് ബാബുരാജുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ശ്വേത മേനോന് വിജയ സാധ്യതയേറുകയാണ്.
Baburaj withdraws from AMMA election contest