അവധി ഇന്നും ഉണ്ടോ....? 'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന് കലക്ടർ

അവധി ഇന്നും ഉണ്ടോ....?  'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന് കലക്ടർ
Jul 21, 2025 06:33 AM | By Athira V

കാസർകോട്: ( www.truevisionnews.com ) മഴ കാരണം ‌തിങ്കളാഴ്ചയും അവധി കിട്ടിയെന്ന സന്തോഷത്തിലായിരുന്നു കാസർകോട്ടെ വിദ്യാർഥികൾ. ജില്ലാ കലക്ടറുടെ പേരിൽ പ്രചരിച്ച സമൂഹമാധ്യമ സന്ദേശമായിരുന്നു അതിനു കാരണം. ‘‘റെഡ് അലർട്ട്, ജൂലൈ 21 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കല്കടർ അവധി പ്രഖ്യാപിച്ചു’’ എന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്.

ഇതു പ്രചരിച്ചതോടെ ഒടുവിൽ ശരിക്കുള്ള കല്ക്ടർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ സംഗതി വ്യാജമാണെന്നും തിങ്കളാഴ്ച അവധിയല്ലെന്നും വ്യക്തമാക്കി. ‘‘കാസർകോട് ജില്ലയിൽ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 21 തിങ്കളാഴ്ച പ്രവൃത്തി ദിവസം ആയിരിക്കും’’–കലക്ടർ അറിയിച്ചു.

കനത്തമഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു, ഞായറാഴ്ച കഴിഞ്ഞ് തിങ്കളും അവധിയാണോയെന്ന് അന്വേഷണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. മുൻ ദിവസങ്ങളിൽ കലക്ടർ അവധി പ്രഖ്യാപിച്ച സന്ദേശത്തിൽ തീയതിയിൽ മാത്രം മാറ്റം വരുത്തിയാണ് മറ്റാരോ വ്യാജ സന്ദേശം പോസ്റ്റു ചെയ്തത്.

'Holiday for all educational institutions in Kasaragod district'; Collector says that message is fake

Next TV

Related Stories
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall