Jul 17, 2025 08:14 AM

(moviemax.in) വിനീത് ശ്രീനിവാസന്‍റെ കൈപിടിച്ച് മലയാള സിനിമാ ലോകത്തേക്കെത്തിയവരാണ് നിവിൻ പോളിയും അജു വർഗ്ഗീസും. ഇരുവരുടേയും ആദ്യ ചിത്രം 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' പിറന്നിട്ട് ഇന്നേക്ക് പതിനഞ്ചു വർഷങ്ങൾ പൂർത്തിയാവുകയാണ്.

പൊൻതിളക്കമുള്ള ഈ ദിനത്തിൽ ആ 'പ്രകാശനും കുട്ടുവും' ഒരുമിക്കുന്ന പത്താമത്തെ ചിത്രമായ 'സർവ്വം മായ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. നീണ്ട പതിനഞ്ച് വർഷങ്ങൾ, പത്ത് ചിത്രങ്ങള്‍. സിനിമാലോകത്തെ നർമ്മം നിറഞ്ഞ മികച്ച കൂട്ടുകെട്ടിലൊന്നായ നിവിൻ പോളി - അജു വർഗ്ഗീസ് കൂട്ടുകെട്ടിനും ഇന്നേക്ക് പതിനഞ്ച് വർഷമാവുകയാണ്. സമാനതകളില്ലാത്ത ഇവരുടെ സൗഹൃദത്തിന്‍റേയും വാർഷികമാണിന്ന്.

മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം, ഹേ ജൂഡ്, ലവ് ആക്ഷൻ ഡ്രാമ, സാറ്റർഡേ നൈറ്റ് തുടങ്ങി ഇരുവരും ഒരുമിച്ചെത്തിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചത് ടോട്ടൽ ഫൺ ഫാമിലി എന്‍റർടെയ്നർ സിനിമകളായിരുന്നു. ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് അന്നും ഇന്നും ഒട്ടേറെ ആരാധകരുണ്ട്.

ഏത് പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന അസാധ്യ അഭിനയ മികവ് രണ്ടുപേർക്കും കൈമുതലായുണ്ട്. 'മലർവാടി'യിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നീടുവന്ന ചിത്രങ്ങളിലൊക്കെയും തുടർന്നപ്പോള്‍ പ്രേക്ഷകർ നിവിനേയും അജുവിനേയും നെഞ്ചിലേറ്റുകയായിരുന്നു. 'തട്ടത്തിൻ മറയത്തി'ലെ വിനോദും അബുവും യുവത്വത്തിന്‍റെ ഹരമായി മാറി. 'ഓം ശാന്തി ഓശാന'യിലെ പ്രസാദ് വർക്കിയേയും ഡേവിഡ് കാഞ്ഞാണിയേയും മറക്കാനാകുമോ. 'ഒരു വടക്കൻ സെൽഫി'യിൽ ഉമേഷും ഷാജിയുമായി വേറിട്ട് നിൽക്കുന്ന പ്രകടനത്തിലൂടെ ഇരുവരും വീണ്ടുമെത്തി. 'ലവ് ആക്ഷൻ ഡ്രാമ'യിൽ ദിനേശനും വസിഷ്ട്ടും അവരുടെ കുടുക്കുപൊട്ടിയ കുപ്പായവും കുഞ്ഞുകുട്ടികളുടെ വരെ പ്രിയം നേടി.

The new poster of 'Sarvam Maya' has been released

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall