സമര കലുഷിതം; പൊലീസുമായി ഉന്തും തള്ളും, വീണാ ജോർജിന്റെ രാജിക്കായി സമരം കടുപ്പിച്ച് കോൺഗ്രസ്

സമര കലുഷിതം; പൊലീസുമായി ഉന്തും തള്ളും, വീണാ ജോർജിന്റെ രാജിക്കായി സമരം കടുപ്പിച്ച് കോൺഗ്രസ്
Jul 7, 2025 01:30 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധം കനക്കുന്നു. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ് പ്രവർത്തകർ നശിപ്പിച്ചു. സംഘർഷം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവന്തപുരത്തും സെക്രട്ടേറിയേറ്റ് പരിസരത്ത് മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും അവയ്ക്ക് മുകളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തങ്ങളുടെ രണ്ട് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ പ്രവർത്തകർ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു പ്രവർത്തകയെ തലയ്ക്ക് പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവമിയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമ്മ ബിന്ദു മരണപ്പെടുന്നത്.

ഉപേക്ഷിച്ച കെട്ടിടത്തിലെ ശൗചാലയത്തില്‍ ബിന്ദു കുളിക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി സര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മകന് ജോലി നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും അറിയിച്ചിരുന്നു.





Congress intensifies its struggle for Veena George's resignation

Next TV

Related Stories
അത്തരം വര്‍ത്തകള്‍ ഇനി വേണ്ട...! 'കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ...'; എംവിഡി

Jul 7, 2025 05:07 PM

അത്തരം വര്‍ത്തകള്‍ ഇനി വേണ്ട...! 'കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ...'; എംവിഡി

'കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ...';...

Read More >>
അരിച്ചു പെറുക്കി ; വളയത്തെ ബോംബേറ് , ഊർജ്ജിത അന്വേഷണവുമായി പൊലീസ്

Jul 7, 2025 04:20 PM

അരിച്ചു പെറുക്കി ; വളയത്തെ ബോംബേറ് , ഊർജ്ജിത അന്വേഷണവുമായി പൊലീസ്

വളയത്തെ ബോംബേറ് ഊർജ്ജിത അന്വേഷണവുമായി...

Read More >>
കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 7, 2025 04:06 PM

കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
പൊലീസുകാർക്കും വിലക്ക്....! യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണം

Jul 7, 2025 03:10 PM

പൊലീസുകാർക്കും വിലക്ക്....! യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണം

യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall