നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) തെളിവ് ശേഖരിക്കാൻഅരിച്ചു പെറുക്കി പൊലീസ് നായയും. വളയം നിരവുമ്മലിൽ കടക്ക് നേരെ നടന്ന ബോംബേറിൽ ഊർജ്ജിത അന്വേഷണവുമായി പൊലീസ് രംഗത്ത്. ബോംബ് സ്ക്വോഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്ഫോടനം ഉണ്ടാകാതെ പൊട്ടിതെറിച്ച സ്റ്റീൽ പാത്രത്തിൽ വെടിമരുന്ന് നിറച്ചിരുന്നതായി ബോംബ് സ്ക്വോഡിൻ്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
നിരവുമ്മൽ സ്വദേശി നടുക്കണ്ടി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം. ബോംബ് വീണ സ്ഥലത്ത് ഒരു റബ്ബർ ഷീറ്റ് ഉണ്ടായിരുന്നു. പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം ഭീതി പരത്താനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.
Police launch intensive investigation into the bomb blast at the ring