'ഓർമകൾക്ക് മരണമില്ല, സ്വർഗത്തിലുള്ള അച്ഛന് മകൾ എഴുതിയ കത്ത്'; ബാലുശ്ശേരി സ്വദേശിനി വിദ്യാർത്ഥിയുടെ കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

'ഓർമകൾക്ക് മരണമില്ല, സ്വർഗത്തിലുള്ള അച്ഛന് മകൾ എഴുതിയ കത്ത്'; ബാലുശ്ശേരി സ്വദേശിനി വിദ്യാർത്ഥിയുടെ കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
Jul 7, 2025 10:31 AM | By VIPIN P V

ബാലുശ്ശേരി(കോഴിക്കോട്): ( www.truevisionnews.com ) സ്വർഗത്തിലുള്ള അച്ഛന് മകൾ എഴുതിയ കണ്ണീരിൽ കുതിർന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിച്ചുപോയ പിതാവിന് പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ശ്രീമോൾ എഴുതിയ കത്താണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.

'ശ്രീമോൾ എഴുതിയ കത്ത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു, ഓർമകൾക്ക് മരണമില്ല. പ്രിയപ്പെട്ടവരുടെ സ്നേഹം എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകും' വിദ്യാർഥിയുടെ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി കുറിച്ചു. പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ കത്തെഴുത്ത് മത്സരത്തിലാണ് അച്ഛനുവേണ്ടി ഈ ഏഴാം ക്ലാസുകാരി കത്തെഴുതി സമ്മാനാർഹയായത്. 'സ്വർഗത്തിലേക്കുള്ള കത്ത്' എന്ന തലക്കെട്ടിലാണ് കത്തെഴുതിയത്.

എന്‍റെ പ്രിയപ്പെട്ട അച്ഛന് എന്ന അഭിസംബോധനയോടെ തുടങ്ങിയ കത്തിൽ 'അച്ഛൻ സ്വർഗത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു, അച്ഛന് സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. അച്ഛൻ എന്നാണു തിരിച്ചുവരുക? ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു. അച്ഛന് അവിടെ കൂട്ടുകാർ ഉണ്ടാകുമല്ലോ, അച്ഛൻ ഇല്ലാത്തതുകൊണ്ട് ഞങ്ങൾക്കാർക്കും ഇവിടെ ഒരു സുഖവുമില്ല... എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ, ബാക്കി വിശേഷം പിന്നെ എഴുതാം' എന്ന് അച്ഛന്‍റെ സ്വന്തം ശ്രീമോൾ എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.

2024 ഏപ്രിൽ 10ന് ബൈക്കപകടത്തിലാണ് ശ്രീനന്ദയുടെ പിതാവ് പനങ്ങാട് നോർത്ത് നെരവത്ത് മീത്തൽ ബൈജു മരിച്ചത്. ബൈജു മികച്ച പാട്ടുകാരനായിരുന്നു. ബൈജു മരിച്ചശേഷം ശ്രീനന്ദയുടെ അമ്മ ചെറിയ ജോലിയെടുത്താണ് കുടുംബത്തെ നോക്കുന്നത്'. വായിക്കുന്നവരുടെ കണ്ണിൽ നനവു പടർത്തുന്ന ഈ കത്ത് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.

Memories never die a letter written by a daughter to her father in heaven Education Minister shares the letter of a student from Balussery

Next TV

Related Stories
പൊലീസുകാർക്കും വിലക്ക്....! യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണം

Jul 7, 2025 03:10 PM

പൊലീസുകാർക്കും വിലക്ക്....! യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണം

യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന്...

Read More >>
കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി ഗവര്‍ണര്‍ തന്നെ -വി ശിവന്‍കുട്ടി

Jul 7, 2025 02:53 PM

കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി ഗവര്‍ണര്‍ തന്നെ -വി ശിവന്‍കുട്ടി

കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി ഗവര്‍ണര്‍ തന്നെ -വി...

Read More >>
ഈ രണ്ട് ജില്ലക്കാര്‍ സൂക്ഷിക്കുക; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

Jul 7, 2025 02:45 PM

ഈ രണ്ട് ജില്ലക്കാര്‍ സൂക്ഷിക്കുക; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
സമര കലുഷിതം; പൊലീസുമായി ഉന്തും തള്ളും, വീണാ ജോർജിന്റെ രാജിക്കായി സമരം കടുപ്പിച്ച് കോൺഗ്രസ്

Jul 7, 2025 01:30 PM

സമര കലുഷിതം; പൊലീസുമായി ഉന്തും തള്ളും, വീണാ ജോർജിന്റെ രാജിക്കായി സമരം കടുപ്പിച്ച് കോൺഗ്രസ്

സമര കലുഷിതം; പൊലീസുമായി ഉന്തും തള്ളും, വീണാ ജോർജിന്റെ രാജിക്കായി സമരം കടുപ്പിച്ച്...

Read More >>
നിപ ബാധിതയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 173 പേർ , ഒരാൾ ഇതര സംസ്ഥാനക്കാരൻ; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

Jul 7, 2025 12:55 PM

നിപ ബാധിതയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 173 പേർ , ഒരാൾ ഇതര സംസ്ഥാനക്കാരൻ; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

നിപ ബാധിതയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 173 പേർ , ഒരാൾ ഇതര സംസ്ഥാനക്കാരൻ; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall