ഈ രണ്ട് ജില്ലക്കാര്‍ സൂക്ഷിക്കുക; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

ഈ രണ്ട് ജില്ലക്കാര്‍ സൂക്ഷിക്കുക; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
Jul 7, 2025 02:45 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ( 07/07/2025 ) മുതൽ 11/07/2025 വരെയാണ് യെല്ലോ അലേർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര മുതൽ ഗോവ തീരം വരെ, തീരത്തോട് ചേർന്ന് ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിന് മുകളിലായും ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 -3 ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് ഇവ നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയും ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശവും നിലവിലുണ്ട്. കന്യാകുമാരി തീരത്ത്, നീരോടി മുതൽ ആരോക്യപുരം വരെയാണ് മുന്നറിയിപ്പ്. കടൽക്ഷോഭം, ഉയർന്ന തിരമാല, എന്നിവ ഉണ്ടായേക്കാം. മത്സ്യത്തൊഴിലാളികൾ സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ http://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

kannur and kasargod districts should be careful Heavy rain likely for the next five days warning

Next TV

Related Stories
കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

Jul 7, 2025 07:50 PM

കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി...

Read More >>
ആശ്വാസ വാർത്ത...! ഓണത്തിന് വെളിച്ചെണ്ണ വില പിടിച്ചുകെട്ടും; എണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി

Jul 7, 2025 07:29 PM

ആശ്വാസ വാർത്ത...! ഓണത്തിന് വെളിച്ചെണ്ണ വില പിടിച്ചുകെട്ടും; എണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി

ഓണത്തിന് വെളിച്ചെണ്ണ വില പിടിച്ചുകെട്ടും; എണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സംസ്ഥാന കൃഷി...

Read More >>
വിവാദങ്ങൾക്ക് അവധി നൽകാതെ എയർ ഇന്ത്യ; കണ്ണൂർ- ദുബൈ വിമാനം വൈകിയത് 11 മണിക്കൂർ, വിമർശനമുന്നയിച്ച പയ്യന്നൂർ സ്വദേശിയോട്  ക്ഷമ ചോദിച്ച് എയർ ഇന്ത്യ

Jul 7, 2025 07:11 PM

വിവാദങ്ങൾക്ക് അവധി നൽകാതെ എയർ ഇന്ത്യ; കണ്ണൂർ- ദുബൈ വിമാനം വൈകിയത് 11 മണിക്കൂർ, വിമർശനമുന്നയിച്ച പയ്യന്നൂർ സ്വദേശിയോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ

കണ്ണൂർ- ദുബൈ വിമാനം വൈകിയത് 11 മണിക്കൂർ: വിമർശനമുന്നയിച്ച പയ്യന്നൂർ സ്വദേശി യുവാവിനോട് ക്ഷമ ചോദിച്ച് എയർ...

Read More >>
കോന്നി ചെങ്കുളത്തെ പാറമട അപകടം, ഒരു മരണം; കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചിൽ

Jul 7, 2025 06:32 PM

കോന്നി ചെങ്കുളത്തെ പാറമട അപകടം, ഒരു മരണം; കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചിൽ

പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall