പത്ത് മിനിറ്റ് തികച്ചില്ല, അഹാനയ്ക്ക് പറ്റിയതല്ല അഭിനയം; ഇതിനായിരുന്നോ ആ പുകിലെല്ലാം? നാൻസി റാണിക്ക് ട്രോൾ!

പത്ത് മിനിറ്റ് തികച്ചില്ല, അഹാനയ്ക്ക് പറ്റിയതല്ല അഭിനയം; ഇതിനായിരുന്നോ ആ പുകിലെല്ലാം? നാൻസി റാണിക്ക് ട്രോൾ!
Jun 27, 2025 10:15 AM | By Athira V

( moviemax.in ) പത്ത് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് അഹാന കൃഷ്ണ. അച്ഛന്റെ സിനിമാ പാരമ്പര്യമാണ് അഹാനയേയും സിനിമയിലേക്ക് എത്തിച്ചത്. പത്തൊമ്പതാമത്തെ വയസ് മുതൽ മലയാള സിനിമയുടെ ഭാ​ഗമാണെങ്കിലും ഒരു വിവാ​ദത്തിലും നടി ഉൾപ്പെട്ടിരുന്നില്ല. ആദ്യമായി അഹാനയുടെ പേര് ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്.

അഹാന ടൈറ്റിൽ റോൾ ചെയ്ത സിനിമ കഴിഞ്ഞ ദിവസം മുതൽ യുട്യൂബിൽ സ്ട്രീം ചെയ്ത് തുടങ്ങി. അന്തരിച്ച സംവിധായകൻ മനു ജെയിംസാണ് നാൻസി റാണി സംവിധാനം ചെയ്തത്. മനുവിന് വേണ്ടി സിനിമയുടെ റിലീസിനായി പ്രവർത്തിച്ചത് ഭാര്യ നൈനയായിരുന്നു. സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ല എന്നതായിരുന്നു നൈനയുടെ ആരോപണം.

ശേഷം ആരോപണത്തിൽ പ്രതികരിച്ച് അഹാനയും രം​ഗത്ത് എത്തിയിരുന്നു. സംവിധായകന്‍ മദ്യപിച്ചാണ് സെറ്റിലെത്തിയിരുന്നതെന്നും താൻ ലഹരിക്കടിമയാണെന്നും സ്വഭാവം കൊള്ളില്ലെന്നും മനു പറഞ്ഞ് നടന്നുവെന്നുമാണ് അഹാന പ്രതികരിച്ച് പറഞ്ഞത്. അഹാനയ്ക്ക് പകരം മറ്റാരെയോ വെച്ചാണ് ഡബ്ബിങ് സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയത്. ഇക്കാരണങ്ങൾ എല്ലാം കൊണ്ടാണ് നടി സിനിമയുടെ പ്രമോഷനുമായി സഹകരിക്കാതിരുന്നത്. നാൻസി റാണി അണിയറപ്രവർത്തകരും അഹാനയും തമ്മിലുള്ള വിവാ​ദം വലിയ രീതിയിൽ മാധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു. വലിയ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയായതുകൊണ്ട് തന്നെ നാൻസി റാണി യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ സിനിമാപ്രേമികളെല്ലാം ചിത്രം കണ്ടു.

എന്നാൽ പ്രതികരണം നെ​ഗറ്റീവായിരുന്നു. ഷോർട്ട് ഫിലിമിന്റെ നിലവാരം പോലും ഇല്ലാത്ത സിനിമയാണ് നാൻസി റാണി എന്നാണ് ഏറെയും പ്രതികരണങ്ങൾ. സംവിധാനം, ഛായാ​ഗ്രഹണം, ഡബ്ബിങ്, അഭിനയം, കഥ, അഭിനേതാക്കൾ തുടങ്ങി എല്ലാ മേഖലയ്ക്കും ട്രോൾ കിട്ടുന്നുണ്ട്. ഒരു തട്ടിക്കൂട്ട് സിനിമയായി മാത്രമെ നാൻസി റാണിയെ തോന്നിയുള്ളുവെന്നും പത്ത് മിനിറ്റ് പോലും സിനിമ സഹിച്ചിരുന്ന് കാണാൻ കഴിയില്ലെന്നുമാണ് വിമർശനം.

സിനിമാ അഭിനയമോഹവും മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണണമെന്ന ആഗ്രഹവും കൊണ്ടുനടക്കുന്ന പെൺകുട്ടിയുടെ കഥയാണ് നാൻസി റാണി പറഞ്ഞത്. അര്‍ജുന്‍ അശോകന്‍, വിശാഖ് നായർ, ലെന, ലാൽ, അജു വർ​ഗീസ്, സണ്ണി വെയ്ൻ തുടങ്ങിയവരാണ് അഹാനയ്ക്ക് പുറമെ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

ഏറ്റവും കൂടുതൽ ട്രോളും വിമർശനവും അഹാനയുടെ അഭിനയത്തിനാണ് ലഭിക്കുന്നത്. ഡബ്ബിങ് ചെയ്ത ശബ്ദത്തിന് അഹാനയുടെ മുഖത്ത് വന്ന ഭാവത്തേക്കാൾ കൂടുതൽ വികാരങ്ങൾ ഉള്ളതായി തോന്നി. ആ ശബ്ദം കാരണം എനിക്ക് ആദ്യമായി അഹാനയുടെ കഥാപാത്രവുമായി കണക്ഷൻ ഫീൽ ചെയ്തു.

അഹാന ഡബ്ബ് ചെയ്തിരുന്നുവെങ്കിൽ ഇതിലും ബോറാകുമായിരുന്നുവെന്നായിരുന്നു ഒരു കമന്റ്. അഹാന ക്യൂട്ട്നെസ് ഇട്ട് ഓം ശാന്തി ഓശാനയിലെ നസ്രിയ ആകാൻ ശ്രമിച്ചതായി തോന്നി. പക്ഷെ വിജയിച്ചില്ല, ഇതിലും ഭേതം ഒമർ ലുലുന്റെ പടം ആയിരുന്നു, അഹാനയ്ക്ക് പറ്റിയതല്ല അഭിനയം. സംവിധാനത്തിലും വ്ലോ​ഗിങ്ങിലും ശ്രദ്ധ കൊടുക്കുന്നതാകും നല്ലത്, അഭിനയം ആണെന്ന് വിളിച്ച് പറഞ്ഞ് അഭിനയിക്കുന്നത് പോലെയാണ് അഹാനയുടെ പെർഫോമൻസ്, വിശാഖ് നായരൊക്കെ ഈ സിനിമ ഒരിക്കലും റിലീസ് ചെയ്യരുതെന്ന് ആ​ഗ്രഹിച്ച് കാണും എന്നിങ്ങനെയാണ് കമന്റുകൾ.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിട്ടായിരുന്നു അഹാനയുടെ അരങ്ങേറ്റം. പക്ഷെ സിനിമ ശരാശരി പ്രകടനം മാത്രമെ കാഴ്ചവെച്ചുള്ളു. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ സഹനടിയായി അഭിനയിച്ചശേഷമാണ് അഹാനയെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. ലൂക്കയാണ് ഇന്നും നടിയുടെ കരിയർ ബെസ്റ്റായി പ്രേക്ഷകർ വിലയിരുത്തുന്ന സിനിമ.

socialmedia criticizing ahaanakrishna poor performance nancyrani movie

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup