'ഷോര്‍ഡര്‍ ബോണ്‍ ഒന്നര ഇഞ്ചോളം താഴേക്ക് ഇറങ്ങി വന്നു', അപകടത്തെ കുറിച്ച് വെളിപ്പെടുത്തി കെ എസ് ചിത്ര

'ഷോര്‍ഡര്‍ ബോണ്‍ ഒന്നര ഇഞ്ചോളം താഴേക്ക് ഇറങ്ങി വന്നു', അപകടത്തെ കുറിച്ച് വെളിപ്പെടുത്തി കെ എസ് ചിത്ര
Jun 24, 2025 05:39 PM | By Susmitha Surendran

(moviemax) മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ എസ് ചിത്ര. എന്നും ചിരിച്ച മുഖത്തോടെ ആളുകൾക്ക് മുന്നിൽ എത്തുന്ന ചിത്രയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരപകടം പറ്റിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. എന്നാൽ എന്താണ് വാസ്തവത്തിൽ നടന്നതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് ചിത്ര.

സ്റ്റാർ സിം​ഗർ വേദിയിൽ ആയിരുന്നു ചിത്ര അപകടത്തെ കുറിച്ച് പറഞ്ഞത്. ചെന്നെ എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ തന്റെ ഷോർഡറിന്റെ ബോൺ ഒന്നര ഇഞ്ചോളം താഴേയ്ക്ക് ഇറങ്ങി വന്നെന്നും മൂന്ന് മാസം വളരെയധികം സൂക്ഷിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

"ഞാൻ ചെറുതായിട്ട് ഒന്ന് വീണു. ഹൈദരാബാദില്‍ പോകാന്‍ വേണ്ടി ചെന്നൈ എയര്‍ പോര്‍ട്ടില്‍ നിക്കുകയായിരുന്നു. സെക്യൂരിറ്റി ചെക്കൊക്കെ കഴിഞ്ഞ് ഭര്‍ത്താവ് വരാന്‍ വെയിറ്റ് ചെയ്യുകയാണ്. അപ്പോഴേക്കും കുറേപേര്‍ ഫോട്ടോ എടുക്കാന്‍ വന്നു. സെക്യൂരിറ്റിയുടെ സാധനങ്ങള്‍ വയ്ക്കുന്ന ട്രേ ഇല്ലേ, എന്നോടൊപ്പം ഫോട്ടോ എടുക്കാനുള്ള ആവേശത്തില്‍ ആരോ കാലിന് പുറകെ വച്ചിട്ട് പോയി.

ഞാന്‍ കണ്ടില്ല. ഫോട്ടോ എടുത്ത് കഴിഞ്ഞ് തിരിഞ്ഞൊരു കാല് വച്ചതേ ഉള്ളൂ. എന്‍റെ കാല്‍ ട്രേയില്‍ ഇടിച്ച് ബാലന്‍സ് പോയി, ഞാൻ വീണു. ഷോര്‍ഡര്‍ ബോണ്‍ ഒന്നര ഇഞ്ചോളം താഴേക്ക് ഇറങ്ങി വന്നു. അത് തിരിച്ച് പിടിച്ചിട്ടിട്ടുണ്ട്. മൂന്ന് ആഴ്ച സുഖപ്പെടാനുള്ള റസ്റ്റാണ്. മൂന്ന് മാസം വളരെയധികം സൂക്ഷിക്കാന്‍ ഡോക്ടർ പറഞ്ഞിട്ടുണ്ട്", എന്നായിരുന്നു കെ എസ് ചിത്രയുടെ വാക്കുകൾ.

KSChitra reveals about accident

Next TV

Related Stories
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

Jul 9, 2025 10:01 AM

'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

പൂച്ചകളെ വളർത്തി തുടങ്ങിയശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് അനു...

Read More >>
ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു

Jul 9, 2025 06:55 AM

ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു

ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ നാരായണൻ രാമകൃഷ്ണൻ...

Read More >>
'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

Jul 8, 2025 04:09 PM

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall