കാവ്യ സിനിമയിലേക്ക് തിരിച്ചുവരുന്നു? മരണവീട്ടിൽ ഞാൻ പോയിരുന്നു, ദിലീപ് ചിരിച്ചു, .അഭിനയിക്കാൻ വേണ്ടിയാണോ എന്നറിയില്ല - പല്ലിശ്ശേരി

കാവ്യ സിനിമയിലേക്ക് തിരിച്ചുവരുന്നു? മരണവീട്ടിൽ ഞാൻ പോയിരുന്നു, ദിലീപ് ചിരിച്ചു,  .അഭിനയിക്കാൻ വേണ്ടിയാണോ എന്നറിയില്ല  - പല്ലിശ്ശേരി
Jun 24, 2025 12:29 PM | By Athira V

( moviemax.in ) മരിച്ച് പോയ അച്ഛന്റെ ആ​ഗ്രഹ പ്രകാരം കാവ്യ മാധവൻ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നെന്ന അവകാശവാദവുമായി പല്ലിശ്ശേരി. ദിലീപിന്റെ മൗന സമ്മതം ഇതിനുണ്ടെന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്ന് പല്ലിശ്ശേരി പറയുന്നു. ഫിൽമി പ്ലസ് എന്ന യൂട്യൂബ് ചാനലിലാണ് അവകാശ വാദം. ദിലീപിന് കാവ്യ മാധവന്റെ അച്ഛനെ നല്ല ബഹുമാനമാണ്, ഇഷ്ടമാണ്. കാവ്യയോടും ഇഷ്ടമാണ്. എത്ര ഇഷ്ടമുണ്ടായാലും ദിലീപിന് ചില നിലപാടുകളുണ്ട്. തന്റെ ഭാര്യ അതേ രം​ഗത്ത് വരാൻ പാടില്ലെന്ന അലിഖിത നിർദ്ദേശം. ചോദിക്കുമ്പോൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന ദിലീപ് പറഞ്ഞേക്കാം.

മഞ്ജു വാര്യരുടെ കാര്യത്തിലും അങ്ങനെയാണ്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം മഞ്ജു അഭിനയം നിർത്തി. അതിന്റെ പേരിൽ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ ഭാര്യ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവർ രണ്ട് പേരുമാണ്. ഞാൻ എന്റെ ഇഷ്ടത്തിനാണ് അഭിനയം നിർത്തിയത്, അത് കുടുംബ ജീവിതത്തിന് വേണ്ടിയാണെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിട്ടുണ്ട്.

ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു. ഒരു തിരിച്ച് വരവ് സാമ്പത്തികമായും പ്രശസ്തി കൊണ്ടും മഞ്ജു വാര്യർ ആ​ഗ്രഹിച്ചു. ഹൗ ഓൾഡ് ആർ യു ക്ലിക്കായി. സ്ത്രീ ജനങ്ങൾ മഞ്ജുവിന്റെ പക്ഷത്തായി. കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയം നിർത്തി. ദിലീപ് പറഞ്ഞിട്ടായിരിക്കും. കാവ്യക്ക് അച്ഛനുമായി വല്ലാത്ത അറ്റാച്ച്മെന്റാണ്. മകളുടെ കരിയറിന് വേണ്ടി ഒരുപാട് ത്യാ​ഗം ചെയ്തിട്ടുണ്ട്. മകൾ അഭിനയം നിർത്തുന്നതിനോട് പിതാവ് യോജിച്ചിരുന്നില്ല. വീണ്ടും മകൾ അഭിനയിക്കണമെന്ന ആ​ഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു.


ദിലീപിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപ് ചിരിച്ചു. ദിലീപിന് പൂർണ തൃപ്തിയില്ലെന്ന് ആം​ഗ്യങ്ങളിൽ നിന്ന് അദ്ദേഹം മനസിലാക്കി. മകളുമായി ഈ ആ​ഗ്രഹം അദ്ദേഹം പങ്കുവെച്ചു. പക്ഷെ ഇതിനിടെ ജീവിതത്തിൽ പല സംഭവങ്ങളുമുണ്ടായി. അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു ആ​ഗ്രഹമുണ്ടായിരുന്നെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിൽ ആരെയും കുറ്റപ്പെടുത്താൻ കാവ്യ നിന്നില്ല. മരണവീട്ടിൽ ഞാൻ പോയിരുന്നു. അവിടെ വെച്ചുണ്ടായ സംസാരങ്ങളിൽ നിന്നാണ് ഇതറിഞ്ഞത്. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ്. ആ ആ​ഗ്രഹം നടത്തിക്കൊടുക്കാൻ ദിലീപ് ആലോചിക്കുന്നുണ്ട്. മുന്നിൽ പല കാര്യങ്ങളുമുണ്ട്. മഞ്ജു വാര്യർ വന്ന് രക്ഷപ്പെട്ട് പോയി.അഭിനയിക്കാൻ വേണ്ടിയാണോ എന്നറിയില്ല കാവ്യ ഇപ്പോൾ സ്ലിം ആയിട്ടുണ്ടെന്നും പല്ലിശ്ശേരി പറയുന്നു.

ദിലീപിന്റെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് നേരത്തെ പല വാദങ്ങൾ പല്ലിശ്ശേരി ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കാവ്യയുടെ പിതാവ് പി മാധവൻ മരിച്ചത്. 75 വയസായിരുന്നു. കാവ്യ കലാരം​ഗത്ത് വളർന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് പി മാധവൻ. ബാലതാരമായാണ് കാവ്യ അഭിനയ രം​ഗത്തേക്ക് വരുന്നത്. കാവ്യയുടെ കരിയറിലുടനീളം മാതാപിതാക്കളുടെ പിന്തുണയുണ്ടായിരുന്നു. പിന്നെയും ആണ് കാവ്യ അഭിനയിച്ച അവസാന സിനിമ. അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ ദിലീപാണ് നായകനായെത്തിയത്. പിന്നെയും സിനിമയിലെ കാവ്യയുടെ പ്രകടനത്തെ അടൂർ ​ഗോപാലകൃഷ്ണൻ അഭിനന്ദിച്ചിരുന്നു.

pallissery kavyamadhavan may comeback movies dileep almost agreed

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall