ലഹരിക്കടിമയായ നാളുകൾ, അച്ഛനുമായി പ്രശ്നങ്ങളുണ്ടായി, പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹവും കണ്ടു; ധ്യാൻ ശ്രീനിവാസൻ

ലഹരിക്കടിമയായ നാളുകൾ, അച്ഛനുമായി പ്രശ്നങ്ങളുണ്ടായി, പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹവും കണ്ടു; ധ്യാൻ ശ്രീനിവാസൻ
Jun 24, 2025 10:43 AM | By Athira V

( moviemax.in ) ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്ന് സംസാരിക്കുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. കരിയറിലുണ്ടായ പരാജയങ്ങൾ തുറന്ന് സമ്മതിക്കാൻ ധ്യാൻ മടിക്കുന്നില്ല. ലഹരി ഉപയോ​ഗിച്ച് ജീവിതം തകർന്ന ഒരു കാലം തനിക്കുണ്ടെന്ന് ധ്യാൻ പറയാറുണ്ട്. ശ്രീനാഥ് ഭാസിയും ഷെെൻ ടോം ചാക്കോയുടെ ലഹരി ഉപയോ​ഗത്തിന്റെ പേരിൽ വിമർശനം നേരിട്ടിരിക്കെ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ധ്യാൻ മനസ് തുറന്നത്.

ഭാസിയും ഷെെനും ഇങ്ങനെയുള്ള ആൾക്കാരായിരുന്നില്ല. സിനിമയിൽ വന്ന ശേഷം ലേറ്റർ സ്റ്റേജിലാണ് അഡിക്ഷനിലേക്ക് പോയത്. എന്റെ കേസിൽ അതല്ല. ഞാൻ വളരെ നേരത്തെ ഈ സാധനങ്ങളൊക്കെ ഉപയോ​ഗിച്ചു. അതൊക്കെ ജീവിച്ചിരുന്ന സാഹചര്യവും പഠിച്ചിരുന്ന സ്ഥലവും കൊണ്ടാണ്. നമ്മുടെ കൂട്ടത്തിൽ ഒരാളെങ്കിലും ഇതെല്ലാം ഉപയോ​ഗിക്കുന്നുണ്ടാകും. ചിലപ്പോൾ നമ്മൾ ഇൻഫ്ലുവൻസ്ഡാകും. ചിലപ്പോൾ ട്രെെ ചെയ്ത് നോക്കും. ഇത് നേരത്തെ കാലത്തേ നടന്ന് പോയാൽ ഇതിന്റെ ദൂഷ്യവശങ്ങൾ നമ്മൾ തന്നെ ഒരു പ്രായമാകുമ്പോൾ മനസിലാക്കും.

നീ ഇത് ഉപയോ​ഗിക്കരുതെന്ന് ചേട്ടനുൾപ്പെടെ പലരും എന്നോട് പറഞ്ഞു. പക്ഷെ ഞാനന്ന് ഉപയോ​ഗിച്ചു. ഇത് നമുക്ക് സ്വയം തോന്നണം. അന്ന് അച്ഛനും അമ്മയും കൂടെയില്ല. ഹോസ്റ്റലിൽ പഠിച്ചിരുന്ന കാലം. നാലഞ്ച് വർഷം ഞാൻ അച്ഛനെയും അമ്മയെയുമൊന്നും കണ്ടിട്ട് പോലുമില്ല. ഹോസ്റ്റലിലാണ്. കൂടൂതൽ ഫ്രീഡം കിട്ടുന്നു. ആ ഫ്രീഡം പരമാവധി ദുരുപയോ​ഗം ചെയ്യുന്നു. നമ്മൾ തന്നെ അത് മനസിലാക്കണം. ഇതിനോടൊപ്പം നഷ്ടമായത് വിദ്യഭ്യാസം, പ്രണയം, ആ സമയത്തുണ്ടായ കൂട്ടുകാർ, ആരോ​ഗ്യം എന്നിവയൊക്കെയാണ്. കൂടെയുള്ളവരുടെ മരണവും ആക്സിഡന്റും കണ്ടിട്ടുണ്ട്.

പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹവും കണ്ടു. അഡിക്ഷൻ കാെണ്ടാണിതെല്ലാം സംഭവിച്ചതെന്ന തിരിച്ചറിവ് പിന്നീട് വന്നു. എനിക്കത് നേരത്തെ കിട്ടി. ഷെെനിന്റെയും മറ്റും കേസിൽ ലേറ്റർ സ്റ്റേജിലാണ് അഡിക്ഷനിലേക്ക് പോയത്. ഞാൻ ഇതെല്ലാം നിർത്തിക്കഴിഞ്ഞ ശേഷമാണ് വരുന്നത്. ലേറ്റർ സ്റ്റേജിൽ അഡിക്ഷൻ വളരെ ബുദ്ധിമുട്ടാണ്. പെട്ടെന്ന് ഒരു ദിവസം നിർത്താൻ പറ്റുന്ന സാധനമല്ല. അല്ലെങ്കിൽ അത്രമാത്രം ദൃഡനിശ്ചയമുള്ള ആളായിരിക്കണം.

അതില്ലാത്ത് കൊണ്ടാണല്ലോ ഇത് അടിക്കുന്നത്. ഇത് നിർത്തണമെന്നുണ്ടെങ്കിൽ ജീവിതത്തിൽ നമുക്ക് നല്ല അടി കിട്ടണം. അത് കിട്ടിയപ്പോൾ നിർത്തി. എന്റെ അച്ഛന്റെ ആരോ​ഗ്യം ഏറ്റവും മോശം ആരോ​ഗ്യമായതും അമ്മ ഏറ്റവും കൂടുതൽ വിഷമിച്ചതും അപ്പോഴാണ്. അവർക്ക് ട്രോമയായിരുന്നു. അവരെ ഒരുപാട് വിഷമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഇതെല്ലാം സംഭവിച്ചത് കൊണ്ട് അവരും ഓക്കെയായി. ഷെെനിന്റെ കേസിലൊക്കെ ഷെെനിന്റെ അച്ഛന്റെ ഈ പ്രായത്തിൽ താങ്ങാൻ പറ്റില്ല. പക്ഷെ അത് മനസിലാക്കി ഷെെൻ ജീവിതത്തിലേക്ക് വന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം. പിന്നെ അച്ഛന്റെ പ്രായത്തിലും ഇതിലൂടെ കടന്ന് പോയതാണ്. അന്ന് സിന്തറ്റിക് ലഹരി ഉപയോ​ഗമില്ലായിരുന്നെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അച്ഛനുമായി താൻ മനസ് തുറന്ന് സംസാരിച്ച സാഹചര്യം ഇല്ലെന്നും ധ്യാൻ പറയുന്നു. ഞങ്ങൾ ജീവിച്ച് വളർന്ന സാഹചര്യം വേറെയാണ്. ഞാൻ പുളളിയുടെ മകനാണെന്ന് ഒഴിച്ച് ഞാൻ പുള്ളിയിൽ നിന്നും പ്രചോദനം നേടിയ ഒരു സംഭവവും ഉണ്ടായിട്ടില്ല. ഉപദേശങ്ങൾ തന്നിട്ടില്ല. ഞങ്ങൾ അങ്ങനെ ഒരുമിച്ച് ജീവിച്ചിട്ടില്ല. ഇപ്പോഴാണ് ഞാൻ വീട്ടിൽ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ധ്യാൻ പറയുന്നു.

dhyansreenivasan recalls his bad days shares issues he father sreenivasan

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall