കാവ്യക്ക് ഷൂട്ടിംഗുണ്ടെന്ന് കരുതി, രഹസ്യമായി നടന്ന ദിലീപ്-കാവ്യ വിവാഹം; തുറന്ന് പറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റ്

കാവ്യക്ക് ഷൂട്ടിംഗുണ്ടെന്ന് കരുതി, രഹസ്യമായി നടന്ന ദിലീപ്-കാവ്യ വിവാഹം; തുറന്ന് പറഞ്ഞ്  മേക്കപ്പ് ആർട്ടിസ്റ്റ്
Jun 23, 2025 03:26 PM | By Athira V

മലയാള സിനിമയിൽ ഏറ്റവും ചർച്ചാ വിഷയമായ ചടങ്ങായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. 2016 നവംബർ 25ന് കൊച്ചിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പ്രശസ്ത നടൻ തന്റെ ഭാഗ്യ നായികയ്ക്ക് താലി ചാർത്തിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിന് അതിഥികളെ ക്ഷണിച്ചത് പോലും തൊട്ടു മുൻപുള്ള ദിവസങ്ങളിലാണെന്ന് ദിലീപും കാവ്യയും വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തിൽ നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി രഹസ്യമായി നടന്ന താര വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചു.

രഹസ്യമായി നടന്ന ദിലീപ്-കാവ്യ വിവാഹം

യാതൊരു മുന്നറിയിപ്പുമില്ലാതെ, 2016 നവംബർ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയ പ്രേക്ഷകരിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട്, നടനും വധു കാവ്യ മാധവനും ഇരുവരുടെയും കുടുംബങ്ങളും മാത്രമാണ്, ഒരാഴ്ച മുൻപ് മാത്രം തീരുമാനിച്ച വിവാഹത്തെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു.

പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കാവ്യ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്, ദിലീപുമായുള്ള നടിയുടെ വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിൽ ഉപരിയായി കാവ്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, വിവാഹക്കാര്യം താൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു. എന്നാൽ, മേക്കപ്പ് ടീമിലെ മറ്റ് ആർട്ടിസ്റ്റുകൾക്കും, കാവ്യയ്ക്ക് സാരി ഉടുപ്പിക്കാൻ വന്ന ഡ്രേപ്പിംഗ് ആർട്ടിസ്റ്റിനും വിവാഹക്കാര്യം അറിയില്ലായിരുന്നു.


വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കൊച്ചിയിലെ കലൂരിൽ ഉള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തത് ഉണ്ണി പി.എസ് തന്നെയാണ്. അന്ന് എത്തിയ മേക്കപ്പ് ടീമും, ഡ്രേപ്പിംഗ് ആർട്ടിസ്റ്റ് ബെൻസിയും, കാവ്യ മാധവൻ ഏതോ സിനിമയ്ക്കായുള്ള ഷൂട്ടിങ്ങിന് എത്തുന്നുവെന്നാണ് കരുതിയത്. സാരി ഉടുപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, ചുരിദാർ ഇട്ടുള്ള സീനുകൾ എടുക്കുമ്പോഴേക്ക് ഞാൻ എത്താം എന്നാണ് ആദ്യം ബെൻസി പറഞ്ഞതെന്നും ഉണ്ണി ഓർക്കുന്നു. അത്രയും പഴുതടച്ചുള്ള പ്ലാനിംഗ് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനായി നടത്തിയത്.

ദിലീപ് എത്തിയപ്പോൾ സസ്പെൻസ് പൊളിഞ്ഞു

എന്നാൽ, കാവ്യ മാധവൻ എത്തിയപ്പോൾ തന്നെ, മേക്കപ്പ് ടീമിനോടും, സാരി അടുപ്പിക്കാൻ എത്തിയ ബെൻസിയോടും, ഇന്ന് തന്റെ വിവാഹമാണെന്ന് വെളിപ്പെടുത്തി. അപ്പോൾ നടി വരൻ ആരാണെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും, വരൻ ദിലീപ് ബൊക്കെയും മാലയും അണിഞ്ഞ് എത്തിയതോടെ സസ്പെൻസ് പൊളിഞ്ഞു. കാവ്യയുടെ ബന്ധുക്കളിൽ ചിലർ വളരെ നേരത്തെ തന്നെ ഹോട്ടലിൽ എത്തിയിരുന്നുവെങ്കിലും, അവരൊക്കെ സിനിമ ഷൂട്ടിങ്ങിനായി എത്തിയ ജൂനിയർ ആർട്ടിസ്റ്റുകളാണെന്നാണ് മേക്കപ്പ് ടീം കരുതിയത്.

വിവാഹ ശേഷം സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ ഒരു അഭിമുഖത്തിൽ, കല്യാണം പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു എന്ന് കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നു. "വിവാഹത്തിന് ഒരാഴ്ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ആലോചനയുമായി വരുന്നത്. ജാതകം ചേർന്നതോടെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി," കാവ്യ ഓർത്തെടുത്തു. അതിന് മുൻപ് വളരെ കാലം ഗോസിപ്പുകൾ വന്നപ്പോഴൊന്നും തങ്ങൾ ഒന്നിച്ചു ജീവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും, ദിലീപ് എന്നും തന്റെ അടുത്ത സുഹൃത്ത് മാത്രമായിരുന്നുവെന്നും, നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.



dileep kavyamadhavan wedding secretive reveals makeup artist unni

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall