സോഷ്യൽ മീഡിയ താരം മരിച്ച നിലയിൽ

സോഷ്യൽ മീഡിയ താരം മരിച്ച നിലയിൽ
Jun 13, 2025 02:15 PM | By Susmitha Surendran

(moviemax.in) സോഷ്യൽ മീഡിയ താരം കമൽ കൗർ ഭാഭി എന്ന കാഞ്ചൻ കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ബട്ടിൻഡയിലെ ഭൂച്ചോയിലുള്ള ആദേശ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ലുധിയാനയിൽ താമസിക്കുന്ന ഇൻഫ്ലുവൻസറായ കമൽ കൗർ ഭാഭിക്ക് ഇൻസ്റ്റാഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. താരം 1300ൽ കൂടുതൽ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാഞ്ചൻ തന്റെ വീഡിയോകളിൽ അശ്ലീല ഭാഷ ഉപയോഗിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

“കൗറിന്റെ കുടുമ്പത്തിനെ വിവരം അറിയിച്ചിട്ടുണ്ട്. ജൂൺ 9 ന് ബതിൻഡയിൽ ഒരു പ്രമോഷണൽ പരിപാടിക്കായി അവർ ലുധിയാനയിൽ നിന്ന് പുറപ്പെട്ടുവെന്നും തുടർന്ന് കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നുമാണ് പ്രാഥമിക വിവരങ്ങൾ. കൂടുതൽ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കും”- സിറ്റി പോലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു.




Social media star found dead

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall