അത് ചോദിക്കാനാണോ നീ വിളിച്ചത്? അമ്മയുടെ വായിലിരിക്കുന്നത് കേട്ടു; വീട്ടുകാരുമായുള്ള പ്രശ്നത്തെക്കുറിച്ച് അലിൻ ജോസ്

അത് ചോദിക്കാനാണോ നീ വിളിച്ചത്? അമ്മയുടെ വായിലിരിക്കുന്നത് കേട്ടു; വീട്ടുകാരുമായുള്ള പ്രശ്നത്തെക്കുറിച്ച് അലിൻ ജോസ്
Jun 8, 2025 06:45 PM | By Jain Rosviya

സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ നേരിടുന്ന വ്യക്തിയാണ് അലിൻ ജോസ് പെരേര. ക്യാമറയ്ക്ക് മുന്നിലെ സംസാരവും പ്രവൃത്തിയുമാണ് ട്രോളുകൾ വരാൻ കാരണം. താര വിവാഹങ്ങളിലും സിനിമാ ഇവന്റുകളിലുമെല്ലാം ഇന്ന് അലിൻ ജോസ് പെരേരയെ കാണാം. പലയിടത്തും അതിഥിയായെത്താൻ ഇയാൾ പണവും വാങ്ങുന്നുണ്ട്. അലിൻ ജോസിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ജനങ്ങൾക്ക് ഇന്ന് കൗതുകമുണ്ട്. സ്വന്തം കുടുംബത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും സംസാരിക്കുകയാണ് അലിൻ ജോസിപ്പോൾ. 

വരുമാനം ചെലവായി പോകുന്നതാണ്. ലക്ഷങ്ങൾ ചെലവായിക്കൊണ്ടിരിക്കുകയാണ്. കുടുംബപരമായുള്ള ഓഹരിയുണ്ട്. അതാണ് സേവിം​ഗ്സ്. അല്ലാതെ ഈ ഫീൽഡ് വെച്ച് എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ സീറോ ബാലൻസാണ്. അമ്മയെയും അമ്മൂമ്മയെയും നോക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം വീട്ടിലേക്ക് പോകുന്നുണ്ട്. ഏകദേശം വീട്ടിലെ ചെലവുകളൊക്കെ താൻ നോക്കുന്നുണ്ടെന്നും അലിൻ ജോസ് പെരേര പറഞ്ഞു.

അഭിമുഖത്തിൽ അമ്മയെ അലിൻ ഫോൺ ചെയ്യുന്നുണ്ട്. ദേഷ്യത്തോടെയാണ് അമ്മ സംസാരിക്കുന്നത്. എന്തായി വരുന്നില്ലേ എന്നാണ് അമ്മ ആദ്യം ചോദിക്കുന്നത്. ഇന്റർവ്യൂവിൽ സംസാരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിനാണിപ്പോൾ ഫോൺ വിളിച്ചതെന്ന് അമ്മ ദേഷ്യത്തോടെ ചോദിക്കുന്നു. ചെലവിനൊക്കെ ഞാൻ പെെസ തരാറില്ലേ, അത് ചോദിക്കാൻ വേണ്ടി വിളിച്ചതാണെന്ന് അലിൻ ജോസ് പറഞ്ഞപ്പോൾ അത് ചോദിക്കാനാണോ നീ ഇപ്പോൾ വിളിച്ചത്, എന്റെ കയ്യിൽ നിന്നും മേടിക്കരുത് എന്ന് അമ്മ ദേഷ്യത്തോടെ മറുപടി നൽകി.

അതുവരെ ആത്മവിശ്വാസത്തോ‌ടെ ഇരുന്ന അലിൻ ജോസ് പെരേര അമ്മയുടെ വഴക്ക് കേട്ടതോടെ ഒന്ന് പരുങ്ങി. അമ്മയുടെ വായിലിരിക്കുന്നത് കേട്ടെന്ന് അലിൻ ജോസിന് ട്രോളുകൾ വരുന്നുണ്ട്. ലക്ഷങ്ങൾ വരുമാനമുള്ളയാൾ എന്തിന് കുടുംബ സ്വത്ത് എന്തിന് ആ​ഗ്രഹിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഞാൻ മാത്രമല്ല, കുടുംബ സ്വത്തിന് കോടതി കയറുന്ന ഒരുപാട് മലയാളികൾ ഉണ്ടെന്നാണ് അലിൻ ജോസ് മറുപടി നൽകിയത്. ഒരാളുടെ മകനായി ജീവിക്കുമ്പോൾ അവരുടെ കാല ശേഷം അവരുണ്ടാക്കിയത് വെറുതെ ആകരുത്. ചിലപ്പോൾ വീട്ടുകാർ സ്വത്തുക്കൾ അനാഥാലയത്തിന് കൊടുക്കുമെന്നും അലിൻ ജോസ് പെരേര പറയുന്നുണ്ട്.

മര്യാദയില്ലാത്ത വർത്തമാനം കുടുംബത്തിൽ നിന്നും ഞാൻ കേട്ടിട്ട‍ുണ്ട്. അതുകൊണ്ട് തന്നെയാണ് ഫിലിം ഫീൽഡിൽ ഞാൻ ആക്‌ടീവായി നിൽക്കുന്നത്. ഫിലിം റിവ്യൂവിന്റെ പേരിൽ പത്ത് പേരറിഞ്ഞു. ആ ഫെയിമിൽ ഒരുപാട് പേരുടെ കല്യാണത്തിന് പോയി. ആ കൂട്ടത്തിൽ ഷിയാസ് കരീമിന്റെ കല്യാണത്തിന് പോയപ്പാേഴാണ് ഈ പ്രശസ്തിയും ജനശ്രദ്ധയും കൂടാൻ കാരണമെന്നും അലിൻ ജോസ് പെരേര പറയുന്നു.



Alin Jose perara problem with family

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup