ഇരുവരും ഒരുമിച്ചിരുന്ന് സംസാരിച്ചു; ഉണ്ണി മുകുന്ദൻ- മാനേജർ പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക

 ഇരുവരും ഒരുമിച്ചിരുന്ന് സംസാരിച്ചു; ഉണ്ണി മുകുന്ദൻ- മാനേജർ പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക
Jun 7, 2025 08:30 PM | By Vishnu K

കൊച്ചി: (moviemax.in) നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക. രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്നം പരിഹരിച്ചെന്നും ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

വിപിൻ മാനേജർ ആയിരുന്നില്ലയെന്നും വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നൽകിയിരുന്നു. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചെന്നാണ് ആരോപണം.

ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.എന്നാൽ, വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞുപരത്തുകയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

two sat down and talked FEFKA says Unni Mukundan Manager issue resolved

Next TV

Related Stories
'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

Jun 16, 2025 08:20 AM

'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

തന്‍റെ പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ്...

Read More >>
ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

Jun 14, 2025 09:10 PM

ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച സിനിമ - സനല്‍കുമാര്‍...

Read More >>
Top Stories

News Roundup

https://moviemax.in/-