ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം തൃശൂരില്‍ എത്തിച്ചു: സംസ്‌കാരം വിദേശത്തുള്ള സഹോദരിമാര്‍ എത്തിയ ശേഷം

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം തൃശൂരില്‍ എത്തിച്ചു: സംസ്‌കാരം വിദേശത്തുള്ള സഹോദരിമാര്‍ എത്തിയ ശേഷം
Jun 7, 2025 07:12 AM | By Athira V

(moviemax.in )തമിഴ്‌നാട് ധര്‍മ്മപുരിയില്‍ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. പരുക്കേറ്റ ഷൈന്‍ ടോമിനെയും മാതാവ് മറിയ കാര്‍മലിനെയും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുക.

ധര്‍മപുരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തൃശൂരിലേക്ക് പുറപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. തമിഴ്‌നാട് പാലാക്കോട് പൊലീസ് ആണ് കേസെടുത്തത്. ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഷൈന്‍ ടോമും കുടുംബവും.

മുന്നില്‍ പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിക്ക് പിന്നിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. നടുവിലെ സീറ്റിലിരുന്ന പിതാവ് ചാക്കോയുടെ തല മുന്‍ സീറ്റില്‍ ഇടിച്ചു. സംഭവസ്ഥലത്തു തന്നെ ജീവന്‍ നഷ്ടമായി. ഒപ്പം ഉണ്ടായിരുന്ന മാതാവിന് ഇടുപ്പില്‍ പരുക്കേറ്റു. പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ഷൈനിന്റെ തോളെല്ലിനും കൈക്കും പരുക്കേറ്റു. പരുക്കേറ്റവരെ തൊട്ടു പുറകെ വന്ന കേരള രജിസ്‌ട്രേഷന്‍ കാറില്‍ ധര്‍മ്മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എത്തിച്ച് ചികിത്സ നല്‍കി.

മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷൈന്‍ ടോമിന് കൈയ്ക്കും അമ്മക്ക് ഇടുപ്പിലും കൈയ്ക്കുമാണ് പരിക്കേറ്റത്. സംസ്‌കാര വിവരങ്ങളെക്കുറിച്ച് കുടുംബം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിദേശത്തുള്ള ഷൈന്‍ ടോമിന്റെ സഹോദരിമാര്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരമെന്നാണ് വിവരം.

ഇന്നലെ രാവിലെ ആറുമണിയോടെയാണ് ധര്‍മപുരി ദേശീയപാതയില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷൈന്‍ ടോമിന്റെ അച്ഛന്‍ മരിച്ചത്. അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവര്‍ അനീഷ് മൊഴിനല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു.

shine tom chacko fathers body brought thrissur

Next TV

Related Stories
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall