വധഭീഷണിയിൽ നടപടി; സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തു

വധഭീഷണിയിൽ നടപടി;  സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തു
Jun 6, 2025 03:28 PM | By Athira V

(moviemax.in) സാന്ദ്രാ തോമസിനെതിരായ വധഭീഷണിയിൽ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനൽ സ്വഭാവമുള്ള ഭീഷണി യഥാർത്ഥത്തിൽ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു.

‘സാന്ദ്ര കൂടുതൽ വിളയണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടിൽ കളയും. പ്രൊഡക്‌ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ട എന്നു പറയാൻ നീ ആരാണ്’’–എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്.

മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിൽ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാൾ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു. യൂണിയൻ നേതൃത്വം നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് അറിഞ്ഞെന്നും ഫെഫ്ക വ്യക്തമാക്കി.

തനിക്കെതിരെയുണ്ടായ വധഭീഷണിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുള്ള ഫെഫ്കയുടെ നടപടി




death threat against sandra-thomas rennijoseph suspended pending investigation

Next TV

Related Stories
Top Stories










News Roundup