(moviemax.in) നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് തമിഴ്നാട് ധർമ്മപുരി പാലക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ 6.10 ധർമ്മപുരി കൊമ്പനഹള്ളിയിൽ വച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര.
അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം.
അതേസമയം , ലഹരിക്കേസിൽ പേര് വന്നപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഷെെനിനെതിരെ വ്യാപക വിമർശനം വന്നു. എന്നാൽ ഒരിക്കൽ പോലും ഇദ്ദേഹം മകനെ തള്ളിപ്പറഞ്ഞില്ല. പത്ത് വർഷം കേസ് നടത്തി പരിചയമുണ്ട്. ഇതൊക്കെ ഓലപ്പാമ്പുകളല്ലേ എന്നാണ് ഷെെൻ ലഹരിക്കേസിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സിപി ചാക്കോ പറഞ്ഞത്. 2015 ൽ ഷെെൻ കൊക്കെയിൻ കേസിലകപ്പെട്ടപ്പോൾ മകൻ നിരപരാധിയാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഈയടുത്താണ് ഷെെൻ ഈ കേസിൽ കുറ്റവിമുക്തനായത്.
ലഹരിയിൽ നിന്നും മകൻ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ. ഡി അഡിക്ഷൻ സെന്ററിൽ നിന്നും വന്ന ഷെെൻ പഴയ ശീലങ്ങൾ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയതാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷെെനും പിതാവും ഇക്കാര്യം സംസാരിച്ചിരുന്നു. വൺ 2 ടോക്സ് എന്ന മീഡിയയിലാണ് ഇവർ സംസാരിച്ചത്. 2015 ൽ തനിക്കെതിരെ കൊക്കെയിൻ കേസ് വന്നപ്പോൾ അച്ഛൻ ഏറെ വിഷമിച്ചിരുന്നെന്ന് ഷെെൻ അന്ന് തുറന്ന് പറഞ്ഞു.
2015 ൽ എന്റെ പേരിൽ കൊക്കെയിൻ കേസ് വന്നിരുന്നു. പുലർച്ചൊണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി. ഡാഡിയെ അതിന് മുമ്പ് കരഞ്ഞ് കണ്ടിരുന്നില്ലെന്നും ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞു.
ചില വിഷ്വലുകൾ ഞാൻ ചാനലുകളിൽ കണ്ടു. മമ്മിയും ഡാഡിയും പിന്നാലെ ഓടുന്നതെല്ലാം. ഇന്ന് അവരുടെ പ്രായം പത്ത് വർഷം കഴിഞ്ഞു. ഞാനിപ്പോഴാണ് മമ്മിയുടെ നടത്തമൊക്കെ കുറച്ച് കൂടെ ശ്രദ്ധിക്കുന്നത്. പണ്ടത്തെ സ്പീഡ് ഉണ്ടെങ്കിലും ചെറിയ ബുദ്ധിമുട്ടുണ്ട്. ഡാഡി എന്നാലും ഇപ്പോഴും ആ സ്പീഡിൽ തന്നെ ഓടുന്നുണ്ട്. അതിന്റെയിടയിൽ ഒരു പടം പ്രൊഡ്യൂസ് ചെയ്യേണ്ടി വന്നു. പല കാര്യങ്ങളും ഈ സമയങ്ങളിൽ ഞാൻ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.
അതിലേക്ക് എന്റെ ശ്രദ്ധ ലഭിക്കാൻ ഉണ്ടായ അനുഭവമായാണ് ഇതിനെ കാണുന്നത്. എനിക്ക് വലിയിൽ നിന്നും പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കാെണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുമുള്ള സ്വസ്ഥതയും ഉണ്ടാകുന്നില്ല. ടെൻഷനിൽ നിന്നും ടെൻഷനിലേക്ക് പോകുന്നു. അവരുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലാതാകുന്നു. എനിക്ക് വേണ്ടിയാണെങ്കിൽ ഇതൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. ഇവർക്കാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാൻ പറ്റൂ. ഇനി ഇതൊന്നും വേണ്ടെന്ന് തോന്നിയതിന് കാരണമതാണെന്നും ഷെെൻ ടോം ചാക്കോ വ്യക്തമാക്കി.
മാതാപിതാക്കളാണ് തന്നോട് ഏറ്റവും കൂടുതൽ തവണ ക്ഷമിച്ചതെന്ന് ഷെെൻ അന്ന് പറഞ്ഞപ്പോൾ പിതാവ് നൽകിയ മറുപടി മക്കളാകുമ്പോൾ തെറ്റ് ചെയ്യും. അവരെ ശിക്ഷിക്കും. അവരോട് ക്ഷമിക്കും. പിന്നാലെ ഓടും. അതിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ട എന്നായിരുന്നു. അമ്മയും അന്ന് ഷെെനിനെക്കുറിച്ച് സംസാരിച്ചു. അവന്റെ മനസ് ശരിയാകണം എന്നായിരുന്നു പ്രാർത്ഥന. അവനിങ്ങനെ വ്യത്യാസങ്ങൾ വന്നിട്ട് രണ്ട് മൂന്ന് വർഷമായിട്ടേയുള്ളൂ. മുമ്പുള്ള ഷെെനേ ആയിരുന്നില്ല രണ്ട് മൂന്ന് വർഷമായിട്ട്. എന്നാൽ മാറ്റങ്ങൾ വരുന്നുണ്ടായിരുന്നു. പക്ഷെ പൂർണമായും മാറ്റങ്ങൾ വന്നത് ഈ പ്രശ്നങ്ങൾക്ക് ശേഷമാണ്.
lorry driver arrestet shinetomchacko accident