(moviemax.in) നടൻ ഷൈ ടോം ചാക്കോയുടെ പിതാവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാർ. ഷൈനും കുടുംബവും അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ തനിക്കും അപകടം ഉണ്ടായിട്ടുണ്ടെന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.
പണ്ട് ഛായാമുഖി നാടകം കഴിഞ്ഞു ബെംഗളൂരിൽനിന്ന് വരുമ്പോൾ തങ്ങളുടെ ബസും ഇതേ സ്ഥലത്ത് അപകടകത്തിൽപ്പെട്ടുണ്ടെന്നും അന്ന് അതിൽ ഒരാൾക്ക് ജീവൻ നഷ്ടമായെന്നും സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും സംഭവിക്കുകയായിരുന്നു.
അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ.
കുറിപ്പിന്റെ പൂർണ രൂപം:-
വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ....
സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ.. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്.
ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്.. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്.. തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ് ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..
തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഇന്ന് പുലര്‍ച്ചെ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര.
അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
snehasreekumar shock over shines car accident