ഡാഡിയെ അങ്ങനെ കരഞ്ഞ് കണ്ടിട്ടില്ല, മക്കളല്ലേ..., ഏറ്റവും കൂടുതൽ തവണ ക്ഷമിച്ചയാൾ; വിങ്ങലായി ആ വാക്കുകൾ

ഡാഡിയെ അങ്ങനെ കരഞ്ഞ് കണ്ടിട്ടില്ല, മക്കളല്ലേ..., ഏറ്റവും കൂടുതൽ തവണ ക്ഷമിച്ചയാൾ; വിങ്ങലായി ആ വാക്കുകൾ
Jun 6, 2025 11:53 AM | By Athira V

(moviemax.in) ഷെെൻ ടോം ചാക്കോയുടെ പിതാവ് അപകട മരണം ഇതിനോടകം വാർത്തയായിട്ടുണ്ട്. ഷെെൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ബം​ഗ്ളൂരുവിന് അടുത്ത് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം-ബം​ഗ്ളൂരു ദേശീയ പാതയിൽ വെച്ചാണ് അപകടമുണ്ടായത്. ഷെെനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷെെനിന്റെ ജീവിതത്തിൽ ഏറ്റവും വലിയ ബലമായിരുന്നു പിതാവ് സിപി ചാക്കോ. നടൻ വലിയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും മകനൊപ്പം ഉറച്ച് നിന്നയാൾ.

ലഹരിക്കേസിൽ പേര് വന്നപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഷെെനിനെതിരെ വ്യാപക വിമർശനം വന്നു. എന്നാൽ ഒരിക്കൽ പോലും ഇദ്ദേഹം മകനെ തള്ളിപ്പറഞ്ഞില്ല. പത്ത് വർഷം കേസ് നട‌ത്തി പരിചയമുണ്ട്. ഇതൊക്കെ ഓലപ്പാമ്പുകളല്ലേ എന്നാണ് ഷെെൻ ലഹരിക്കേസിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സിപി ചാക്കോ പറഞ്ഞത്. 2015 ൽ ഷെെൻ കൊക്കെയിൻ കേസിലകപ്പെട്ടപ്പോൾ മകൻ നിരപരാധിയാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഈയടുത്താണ് ഷെെൻ ഈ കേസിൽ കുറ്റവിമുക്തനായത്.

ലഹരിയിൽ നിന്നും മകൻ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ. ഡി അഡിക്ഷൻ സെന്ററിൽ നിന്നും വന്ന ഷെെൻ പഴയ ശീലങ്ങൾ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയതാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷെെനും പിതാവും ഇക്കാര്യം സംസാരിച്ചിരുന്നു. വൺ 2 ടോക്സ് എന്ന മീഡിയയിലാണ് ഇവർ സംസാരിച്ചത്. 2015 ൽ തനിക്കെതിരെ കൊക്കെയിൻ കേസ് വന്നപ്പോൾ അച്ഛൻ ഏറെ വിഷമിച്ചിരുന്നെന്ന് ഷെെൻ അന്ന് തുറന്ന് പറഞ്ഞു.


2015 ൽ എന്റെ പേരിൽ കൊക്കെയിൻ കേസ് വന്നിരുന്നു. പുലർച്ചൊണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി. ഡാഡിയെ അതിന് മുമ്പ് കരഞ്ഞ് കണ്ടിരുന്നില്ലെന്നും ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞു.

ചില വിഷ്വലുകൾ ഞാൻ ചാനലുകളിൽ കണ്ടു. മമ്മിയും ഡാഡിയും പിന്നാലെ ഓടുന്നതെല്ലാം. ഇന്ന് അവരുടെ പ്രായം പത്ത് വർഷം കഴിഞ്ഞു. ഞാനിപ്പോഴാണ് മമ്മിയുടെ നടത്തമൊക്കെ കുറച്ച് കൂടെ ശ്രദ്ധിക്കുന്നത്. പണ്ടത്തെ സ്പീഡ് ഉണ്ടെങ്കിലും ചെറിയ ബുദ്ധിമുട്ടുണ്ട്. ഡാഡി എന്നാലും ഇപ്പോഴും ആ സ്പീഡിൽ തന്നെ ഓടുന്നുണ്ട്. അതിന്റെയിടയിൽ ഒരു പടം പ്രൊഡ്യൂസ് ചെയ്യേണ്ടി വന്നു. പല കാര്യങ്ങളും ഈ സമയങ്ങളിൽ ഞാൻ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.

അതിലേക്ക് എന്റെ ശ്രദ്ധ ലഭിക്കാൻ ഉണ്ടായ അനുഭവമായാണ് ഇതിനെ കാണുന്നത്. എനിക്ക് വലിയിൽ നിന്നും പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കാെണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുമുള്ള സ്വസ്ഥതയും ഉണ്ടാകുന്നില്ല. ടെൻഷനിൽ നിന്നും ടെൻഷനിലേക്ക് പോകുന്നു. അവരുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലാതാകുന്നു. എനിക്ക് വേണ്ടിയാണെങ്കിൽ ഇതൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. ഇവർക്കാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാൻ പറ്റൂ. ഇനി ഇതൊന്നും വേണ്ടെന്ന് തോന്നിയതിന് കാരണമതാണെന്നും ഷെെൻ ടോം ചാക്കോ വ്യക്തമാക്കി.

‌മാതാപിതാക്കളാണ് തന്നോട് ഏറ്റവും കൂടുതൽ തവണ ക്ഷമിച്ചതെന്ന് ഷെെൻ അന്ന് പറഞ്ഞപ്പോൾ പിതാവ് നൽകിയ മറുപടി മക്കളാകുമ്പോൾ തെറ്റ് ചെയ്യും. അവരെ ശിക്ഷിക്കും. അവരോട് ക്ഷമിക്കും. പിന്നാലെ ഓടും. അതിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ട എന്നായിരുന്നു. അമ്മയും അന്ന് ഷെെനിനെക്കുറിച്ച് സംസാരിച്ചു. അവന്റെ മനസ് ശരിയാകണം എന്നായിരുന്നു പ്രാർത്ഥന. അവനിങ്ങനെ വ്യത്യാസങ്ങൾ വന്നിട്ട് രണ്ട് മൂന്ന് വർഷമായിട്ടേയുള്ളൂ. മുമ്പുള്ള ഷെെനേ ആയിരുന്നില്ല രണ്ട് മൂന്ന് വർഷമായിട്ട്. എന്നാൽ മാറ്റങ്ങൾ വരുന്നുണ്ടായിരുന്നു. പക്ഷെ പൂർണമായും മാറ്റങ്ങൾ വന്നത് ഈ പ്രശ്നങ്ങൾക്ക് ശേഷമാണ്.











shinetomchacko father biggest strength once shared emotional moment

Next TV

Related Stories
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
Top Stories










GCC News






https://moviemax.in/- //Truevisionall