നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ഷൈനിനും പരിക്ക്

നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ഷൈനിനും പരിക്ക്
Jun 6, 2025 09:05 AM | By Jain Rosviya

സേലം: (moviemax.in) നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.

എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. സഹായിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ വന്ന ലോറി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.




Actor Shine Tom Chacko father dies car accident Shine also injured

Next TV

Related Stories
Top Stories










News Roundup