ദുൽഖർ ജസ്റ്റ് എസ്കേപ്പ്ഡ് അല്ലെങ്കിൽ ആണ്ടവനൊപ്പം എയറിലായിരുന്നേനെ; ത​ഗ് ലൈഫ് ഒഴിവാക്കിയ ‍നടന് പ്രശംസ പ്രവാഹം!

ദുൽഖർ ജസ്റ്റ് എസ്കേപ്പ്ഡ് അല്ലെങ്കിൽ ആണ്ടവനൊപ്പം എയറിലായിരുന്നേനെ; ത​ഗ് ലൈഫ് ഒഴിവാക്കിയ ‍നടന് പ്രശംസ പ്രവാഹം!
Jun 5, 2025 10:01 PM | By Athira V

(moviemx.in) ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത രണ്ട് പേരുകളാണ് കമൽഹാസനും മണിരത്നവും. ഇരുവരും ആദ്യമായി ഒരുമിച്ചപ്പോൾ പിറന്നത് തമിഴിലെ ക്ലാസിക്ക് സിനിമയെന്ന് വാഴ്ത്തപ്പെടുന്ന നായകനാണ്. അതുകൊണ്ട് കൂടി വർഷങ്ങൾക്കുശേഷം ഉലകനായകനും മണിരത്നവും ഒരുമിക്കുന്ന സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്നത്.

ത​ഗ് ലൈഫ് ഇന്നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് മണിരത്നവും കമൽഹാസനും ചേർന്നാണ്. സിമ്പു, തൃഷ, അഭിരാമി, ഐശ്വര്യ, ജോജു ജോർജ് തുടങ്ങിയവരാണ് കമൽഹാസന് പുറമെ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

നാൽപ്പത് വർഷത്തെ സിനിമ ജീവിതത്തിനിടെ കമൽഹാസനൊപ്പം സിമ്പു അഭിനയിച്ച ആദ്യത്തെ സിനിമയുമാണ് ത​ഗ് ലൈഫ്. ചെക്ക ചിവന്ത വാനമായിരുന്നു ഇതിന് മുമ്പ് സിമ്പു അഭിനയിച്ച മണിരത്നം സിനിമ. കമൽഹാസൻ, ആർ മഹേന്ദ്രൻ, മണിരത്നം, ശിവ അനന്ത്, ഉദയനിധി സ്റ്റാലിൻ എന്നിവ ചേർന്ന് നിർമ്മിച്ച സിനിമയ്ക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത് എആർ റഹ്മാനാണ്. ​

ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ കാറ്റ​ഗറിയിൽ പെടുന്ന സിനിമയുടെ പ്രമോഷനായി കമൽഹാസൻ കേരളത്തിലും എത്തിയിരുന്നു. എന്നാൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പ്രഡിക്ടബിളായ കഥയും ക്ലൈമാക്സും സ്ഥിരം ക്ലീഷെ ഗ്യാങ്സ്റ്റർ ഫൈറ്റുമാണ് ത​ഗ് ലൈഫ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സിനിമയുടെ ട്രെയിലറിൽ പോലും പുതുമ തോന്നാതിരുന്നതുകൊണ്ട് തന്നെ കേരളത്തിലെ തിയേറ്ററുകളിൽ വലിയ തള്ളിക്കയറ്റവും റിലീസ് ഡെയിൽ ഉണ്ടായിരുന്നില്ല.

തിരക്കേറിയ ഷെഡ്യൂളുകൾ കാരണമാണ് പിന്മാറിയതെന്നായിരുന്നു അന്ന് ഇരുവരുടേയും പിന്മാറ്റത്തിനുള്ള കാരണമായി പ്രചരിച്ചിരുന്നത്. എന്നാൽ സിനിമാ ജീവിതത്തിൽ ദുൽഖറും രവി മോഹ​നും എടുത്ത ഏറ്റവും നല്ല തീരുമാനമാണ് ത​ഗ് ലൈഫിൽ നിന്നും പിന്മാറി എന്നതെന്നാണ് ഇരുവരേയും പ്രശംസിച്ച് വരുന്ന കമന്റുകൾ. ദുൽഖർ ജസ്റ്റ് എസ്കേപ്പ്ഡ് അല്ലെങ്കിൽ ആണ്ടവനൊപ്പം ഇപ്പോൾ എയറിൽ കയറേണ്ടി വന്നേനെ, ദുൽഖർ ഈ അടുത്ത് ആകെ ചെയ്ത അബദ്ധം കിംഗ് ഓഫ് കൊത്ത മാത്രമാണ്.

ഇന്ത്യൻ താത്തയേയും തഗ് ലൈഫും ഒഴിവാക്കിയത് നൂറ്റാണ്ടിലെ മികച്ച തീരുമാനം എന്നിങ്ങനെയാണ് കമന്റുകൾ. ത​ഗ് ലൈഫിൽ നിന്നും പിന്മാറിയശേഷം ദുൽഖർ ചെയ്ത സിനിമ ലക്കി ഭാസ്കറാണെന്നും റിപ്പോർട്ടുകളുണ്ട്. സിമ്പു ചെയ്ത റോളിലേക്കാണ് ദുൽഖറിനെ കാസ്റ്റ് ചെയ്തിരുന്നതെന്നാണ് വിവരം.

അതേസമയം രവി മോഹന് ഏത് കഥാപാത്രമായിരുന്നു നിശ്ചയിച്ചിരുന്നതെന്ന് വ്യക്തമല്ല. മുമ്പ് മണിരത്നത്തിന്റെ ഓക്കെ കൺമണിയിൽ നായക വേഷം ചെയ്തിട്ടുണ്ട് ദുൽഖർ സൽമാൻ. ലക്കി ഭാസ്കറാണ് അവസാനം റിലീസിനെത്തിയ ദുൽഖർ സൽമാൻ സിനിമ.

watching kamalhaasan film thug life movie fans praising dulquersalmaan decision

Next TV

Related Stories
 'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

Jun 13, 2025 03:13 PM

'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് വിക്രാന്ത്...

Read More >>
Top Stories

News Roundup

https://moviemax.in/-