(moviemx.in) സിനിമയിൽ എത്തിയ കാലം മുതൽ അഹാന കൃഷ്ണയുടെ ഉറ്റ ചങ്ങതിയാണ് ലക്കി ഭാസ്കർ അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹകനായ നിമിഷ് രവി. നടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൂക്കയിലേക്ക് അഹാന നായികയായി എത്തിയതിന് പിന്നിലും നിമിഷാണ്. സിനിമയിൽ ചുവടുറപ്പിച്ചശേഷം നടി തന്നെ മ്യൂസിക്ക് വീഡിയോ കാറ്റഗറിയിൽ വീഡിയോ സംവിധാനം ചെയ്തപ്പോൾ എല്ലാത്തിനും സഹായമായി ഒപ്പം നിന്നതും ഛായാഗ്രഹണം ചെയ്തതും നിമിഷായിരുന്നു.
ഇരുവരും ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. നിമിഷിനും അഹാനയ്ക്കുമിടയിൽ സൗഹൃദത്തിനും അപ്പുറം ഒരു ബോണ്ടിങ്ങുണ്ടെന്ന് പ്രേക്ഷകർ മനസിലാക്കി തുടങ്ങിയത് രണ്ടുപേരും പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ്. ഇരുവരും പ്രണയത്തിലാണെന്നത് അഹാനയുടെ ആരാധകർക്ക് അറിയാവുന്ന കാര്യമാണെങ്കിലും നടി ഇതുവരേയും പരസ്യമായി അത് സമ്മതിച്ചിട്ടില്ല.
ഇപ്പോഴിതാ അനിയത്തി ദിയയുടെ ബേബി ഷവറിൽ പങ്കെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യവെ അഹാന പറഞ്ഞ ഒരു ഡയലോഗാണ് വൈറലാകുന്നത്. താനൊന്ന് മനസുവെച്ചാൽ തന്റെ ബേബി ഷവറും ഇവിടെ നടക്കും എന്നാണ് അഹാന പറഞ്ഞത്. നടിയുടെ കൗണ്ടർ കേട്ട് നിമിഷ് ചിരിക്കുന്നതും വീഡിയോയിൽ കാണാം. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂത്തവളാണ് ഇരുപത്തിയൊമ്പതുകാരിയായ അഹാന.

കോളേജ് പഠനം കഴിഞ്ഞ ഉടൻ അഹാന സിനിമയിൽ അരങ്ങേറി. ഞാൻ സ്റ്റീവ് ലോപ്പ്സ് ആയിരുന്നു ആദ്യ സിനിമ. ഫർഹാൻ ഫാസിൽ നായകനായ സിനിമ വേണ്ടത്ര വിജയം കണ്ടില്ല. അതുകൊണ്ട് തന്നെ അഹാനയും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയെന്ന നിവിൻ പോളി സിനിമയിൽ നടന്റെ സഹോദരിയുടെ വേഷം ചെയ്യാൻ അഹാനയ്ക്ക് അവസരം ലഭിക്കുന്നത്.
സിനിമ വിജയമായതുകൊണ്ട് അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ശേഷം നായികയായും കാമിയോ റോളുകളിലുമെല്ലാമായി ആറോളം സിനിമകൾ നടി ചെയ്തു. പാച്ചുവും അത്ഭുത വിളക്കുമാണ് അവസാനം റിലീസ് ചെയ്ത അഹാനയുടെ സിനിമ. നല്ല തിരക്കഥയും കഥാപാത്രവും ലഭിച്ചാൽ മാത്രം അഭിനയിക്കുക എന്നതാണ് അഹാനയുടെ പോളിസി.
അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ നടിക്ക് പുതിയ റിലീസുകൾ ഉണ്ടാകാറുമില്ല. കരിയറിൽ ശ്രദ്ധ കൊടുക്കണം എന്നതുകൊണ്ട് തന്നെയാണ് വിവാഹം എന്നതിലേക്ക് പോലും നടിയുടെ ചിന്ത പോകാത്തത്. അഹാനയ്ക്ക് കരിയറാണ് ഇപ്പോൾ വലുത്. അതുകൊണ്ടാണ് ഞാൻ ആദ്യം വിവാഹിതയാകാമെന്ന് കരുതിയത് എന്നാണ് സഹോദരി ദിയ കൃഷ്ണ ഒരിക്കൽ പറഞ്ഞത്. സിനിമ സംബന്ധമായ സംശയങ്ങൾക്ക് അടക്കം നിമിഷാണ് അഹാനയുടെ ആദ്യ ഓപ്ഷൻ.

ഇരുവരുടേയും പ്രണയം അഹാനയുടെ കുടുംബത്തിൽ ഉള്ളവർക്കും അറിയാമെന്നത് വ്ലോഗുകളിൽ നിന്നും വ്യക്തമാണ്. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ ഫങ്ഷനുകൾക്കും അതിഥിയായി നിമിഷുണ്ടാകും. ദിയയ്ക്ക് വേണ്ടി അഹാനയും അനിയത്തിമാരും ചേർന്ന് ബേബി ഷവർ ഒരുക്കിയപ്പോഴും അതിഥിയായി നിമിഷ് എത്തുകയും എല്ലാവർക്കും ഒപ്പം ഏറെ നേരം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
ഇരുവരും പ്രണയം പരസ്യപ്പെടുത്തുന്ന നിമിഷത്തിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്. എന്നാൽ നാല് പെൺമക്കളാണെന്ന് കരുതി മുപ്പത് വയസിനുള്ളിൽ വിവാഹം കഴിക്കണമെന്ന പ്രഷറൊന്നും സിന്ധുവും കൃഷ്ണകുമാറും മക്കൾക്ക് നൽകാറില്ല. വിവാഹം വേണമെന്ന് മക്കൾ എപ്പോൾ പറയുന്നോ അപ്പോൾ നടത്തികൊടുക്കുമെന്നാണ് ഇരുവരും പറയാറുള്ളത്. ദിയ തന്നെയാണ് പങ്കാളിയായി അശ്വിനെ കണ്ടുപിടിച്ചത്.
വീട്ടുകാരും പിന്തുണച്ചതോടെ വിവാഹം ആഘോഷപൂർവം കഴിഞ്ഞ വർഷം നടന്നു. ലൂക്കയായിരുന്നു നിമിഷ് ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച സിനിമ. പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക തുടങ്ങിയ സിനിമകൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചു
ahaanakrishna and nimishravi video diya babyshower


































