'ഇത്തവണ വിധവാ പെൻഷനും വന്നിട്ടില്ല'; രേണുവിന്റെ ബാങ്ക് ബാലൻസ് കണ്ട് കണ്ണു നിറഞ്ഞ് അവതാരക

'ഇത്തവണ വിധവാ പെൻഷനും വന്നിട്ടില്ല'; രേണുവിന്റെ ബാങ്ക് ബാലൻസ് കണ്ട് കണ്ണു നിറഞ്ഞ് അവതാരക
Jun 5, 2025 01:27 PM | By Susmitha Surendran

(moviemax.in) സോഷ്യൽ മീഡിയ തുറന്നാൽ രേണു സുധിയെ കാണാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല . അടുത്തിടെയായി മലയാളികൾക്ക് ഏറെ സുപരിചിതയാണ് രേണു സുധി. രേണുവിന്റെ റീലുകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനെല്ലാം വിമർശനങ്ങളും ഒപ്പം വാഴ്ത്തുകളുമെല്ലാം ഉണ്ടാകാറുമുണ്ട്. വിമർശനങ്ങൾ തനിക്ക് ഇന്ധനങ്ങൾ പോലെയാണെന്നും താനത് കാര്യമാക്കാറില്ലെന്നുമാണ് രേണുവിന്റെ നിലപാട്. തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ളതാണ് രേണുവിന്റെ പുതിയ അഭിമുഖം.

തന്റെ ബാങ്ക് ബാലൻസ് കാണിച്ചുകൊണ്ടാണ് രേണു അഭിമുഖത്തിൽ സംസാരിക്കുന്നത്. ''951 രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. ഇത്തവണ വിധവാ പെൻഷനും വന്നിട്ടില്ല, ഞാൻ വേറെ വിവാഹം കഴിച്ചെന്ന് സർക്കാരും വിചാരിച്ചു കാണുമോ? , വേറെ കല്യാണം കഴിച്ചിട്ടൊന്നുമില്ല'', എന്നാണ് രേണു ചിരിച്ചുകൊണ്ട് പറയുന്നത്. രേണു തമാശരൂപേണയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിലും ഇതെല്ലാം കേട്ട് അവതാരകയുടെ കണ്ണു നിറയുന്നതും വീഡിയോയിൽ കാണാം.

അവതാരകയെ ആശ്വസിപ്പിക്കുന്ന രേണു കരയിപ്പിച്ചല്ലോ എന്നു പറഞ്ഞ് ക്ഷമാപണവും നടത്തുന്നുണ്ട്. ഇതിനിടെ, രേണു കണ്ണു തുടക്കുന്നതും വീഡിയോയിൽ കാണാം. ''കരയിപ്പിക്കാൻ പറഞ്ഞതല്ല. സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞതാണ്. പലരും എന്നെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ട്. അതൊക്കെ സത്യമല്ലെന്ന് തെളിയിക്കണമല്ലോ.

എല്ലാവരുടെയും വിചാരം ഞാൻ കോടികൾ ഉണ്ടാക്കുന്നു എന്നാണ്. ചെറിയ ചെറിയ ആൽബങ്ങൾ ചെയ്തും അഭിമുഖങ്ങൾ നൽകിയുമൊക്കെ കിട്ടുന്ന പണമേ ഉള്ളൂ. എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ സാധാരണ ആരോടും പറയാറില്ല. ഇതിപ്പോ സാഹചര്യം വന്നപ്പോൾ പറഞ്ഞുപോയതാണ്'', എന്നും രേണു കൂട്ടിച്ചേർത്തു.





Renu sudhi new interview about her finances.

Next TV

Related Stories
Top Stories










News Roundup