'ഒറിജിനലിനെ വെല്ലുന്ന ഡമ്മി'; അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങി - സാ​ഗർ സൂര്യ

 'ഒറിജിനലിനെ വെല്ലുന്ന ഡമ്മി'; അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങി -  സാ​ഗർ സൂര്യ
Jun 2, 2025 03:38 PM | By Susmitha Surendran

( moviemax.in) നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. പണി കണ്ട് പുറത്തിറങ്ങിയ ആരുംതന്നെ അതിലെ രണ്ട് വില്ലന്മാരെ മറക്കാനിടയില്ല . ജുനൈസും സാ​ഗർ സൂര്യയുമാണ് വില്ലന്മാരായി വേഷമിട്ടത് . ചിത്രത്തിന്റെ ക്ലൈമാക്സിൽ നായകനായ ​ഗിരി ഈ രണ്ട് കഥാപാത്രങ്ങളേയും കെട്ടിത്തൂക്കി തോട്ട പൊട്ടിച്ച് വകവരുത്തുന്നതായാണ് കാണിച്ചത്. ഇപ്പോഴിതാ തനിക്കുവേണ്ടി 'പൊട്ടിത്തെറിച്ച' ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് സാ​ഗർ സൂര്യ.

ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് സാ​ഗർ സൂര്യ അവതരിപ്പിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഡമ്മിയാണ് ചിത്രത്തിനുവേണ്ടി അണിയറപ്രവർത്തകർ ഒരുക്കിയത്. തന്റെ അതേരൂപത്തിലുള്ള ഡമ്മിയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാ​ഗർ സൂര്യ. ​ഗിരിയേട്ടന്റെ പണി ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ എന്നാണ് ഡമ്മിയെ സാ​ഗർ വിശേഷിപ്പിച്ചിരിക്കുന്നത്.

‘‘നീയാരാ ഡോണാ? അതേന്നെ, ഇവൻ തന്നെയാണാ ഡോൺ, ഗിരിയേട്ടന്റെ 'പണി' ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ. കൃതജ്ഞതയുടെ പുഞ്ചിരിയോടെ ഞാൻ അവനെ അവസാനമായി ആലിംഗനം ചെയ്തു. അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങി. ഞാൻ പണിക്ക് ശേഷമുള്ള എന്റെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മാസ്റ്റർപീസ് നൽകിയ ജോജു ചേട്ടനോട് എന്നും നന്ദിയും കടപ്പാടും.’’–സാഗർ സൂര്യ കുറിച്ചു.




Sagar Surya introduces person who 'exploded' him pani film update

Next TV

Related Stories
Top Stories










News Roundup