'എനിക്ക് ഇഷ്ടമാണ്...! ചാക്കോച്ചൻ അന്ന് നോക്കിയ നോട്ടം മനസിൽ തറച്ച് കയറി'; ചോദിക്കരുതെന്നുണ്ടായിരുന്നു, പക്ഷെ...; മീര അനിൽ

'എനിക്ക് ഇഷ്ടമാണ്...! ചാക്കോച്ചൻ അന്ന് നോക്കിയ നോട്ടം മനസിൽ തറച്ച് കയറി'; ചോദിക്കരുതെന്നുണ്ടായിരുന്നു, പക്ഷെ...; മീര അനിൽ
Jun 2, 2025 12:50 PM | By Athira V

(moviemx.in) ആങ്കറിം​ഗ് രം​ഗത്ത് വർഷങ്ങളായി തുടരുന്ന മീര അനിൽ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. റിയാലിറ്റി ഷോകളും സിനിമാ ഇവന്റുകളുമായി തിരക്കുകളിലാണ് മീര അനിൽ. പലപ്പോഴും വ്യാപക വിമർശനം കേൾക്കേണ്ടി വന്ന ആങ്കറുമാണ് മീര അനിൽ. അനുചിതമായ ചോദ്യങ്ങൾ അതിഥികളോട് ചോദിക്കുന്നു എന്നാണ് പ്രധാന വിമർശനം. ആടുജീവിതം എന്ന സിനിമയുടെ ഇവന്റിൽ മോഹൻലാലിനോട് ചോദിച്ച ചോദ്യവും നടൻ നൽകിയ മറുപടിയും ഏറെ ചർച്ചയായി. ഇപ്പോഴിതാ തനിക്ക് വന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മീര അനിൽ. പിങ്ക് പോഡ്കാസ്റ്റിലാണ് മീര മനസ് തുറന്നത്.

ഏറ്റവും വന്ന സെെബർ ബുള്ളിയിം​ഗ് വന്നത് ഞാൻ ലാലേട്ടനോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു എന്നതായിരുന്നു. ഇതിന്റെ പിന്നിലുള്ള കാര്യങ്ങൾ ആരും അറിയുന്നില്ല. ഡയരക്ടേർസിന്റെ കമാൻഡുകൾ മനസിലെടുത്തായിരിക്കും പ്രസന്റ് ചെയ്യേണ്ടത്. ഇതൊരിക്കലും നമ്മുടെ പേഴ്സണൽ ചോയ്സുകൾ ആകാറില്ല. വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കാര്യങ്ങൾ ഒരുപാടുണ്ട്. ചാക്കോച്ചന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്ന വലിയ ഇവന്റുണ്ടായിരുന്നു. ഞങ്ങൾക്ക് കൃത്യമായുള്ള നിർദ്ദേശം കിട്ടു. ചാക്കോച്ചനെ ഇമോഷണലാക്കണം എന്ന് ഡയരക്ടറുടെ ഓർഡറുണ്ടെങ്കിൽ അത് ചെയ്തേ മതിയാകൂ.


എനിക്ക് ചാക്കോച്ചനെ ഇഷ്ടമാണ്, വേദനിക്കുന്നത് കാണാൻ പറ്റില്ല എന്നതെല്ലാം അവിടെ പ്രസക്തമല്ല. അത്രയും സന്തോഷമുള്ള നിമിഷത്തിൽ ചാക്കോച്ചന്റെ അച്ഛനെ പറ്റി ഞാൻ ചോദിച്ചു. ചാക്കോച്ചൻ അന്ന് നോക്കിയ നോട്ടം ഇന്നും എന്റെ മനസിൽ തറച്ച് കയറി നിൽക്കുന്നുണ്ട്. പിന്നെ പല ചോദ്യങ്ങളും അവരോട് ഡിസ്കസ് ചെയ്തിട്ടായിരിക്കും കയറി ഇരിക്കുന്നത്. അമ്പെയ്ത്തുകൾ വരുമ്പോൾ എല്ലാം ഞാൻ ഏറ്റുവാങ്ങുക എന്നേയുള്ളൂ. അതിപ്പോൾ ശീലമായി. നമ്മൾ ആരാണെന്ന് നമുക്ക് ചുറ്റും നിൽക്കുന്ന അഞ്ച് പേർക്ക് അറിഞ്ഞാൽ പോരെ. എല്ലാവരെയും അറിയിച്ച് മുന്നോട്ട് പോകാൻ ഈ ജോലിയിൽ സാധിക്കില്ല.


കുട്ടിക്കാലത്ത് നടൻ ജ​ഗന്നാഥ വർമ പറഞ്ഞ വാക്കുകൾ ഉണങ്ങാത്ത മുറിവായതിനെക്കുറിച്ചും മീര സംസാരിച്ചു. റിജക്ഷൻ വന്നിട്ടുണ്ട്. ജ​ഗന്നാഥൻ എന്ന ആക്ടറുണ്ട്. കഥകളി സം​ഗീതവും ലളിത സം​ഗീതവും പഠിപ്പിക്കുന്ന ​ഗുരുവാണ്. എന്റെ അച്ഛൻ എന്നെ പാട്ട് പഠിപ്പിക്കാൻ ഇദ്ദേഹത്തിന്റെ മുന്നിൽ കൊണ്ട് പോയി. ഇരുന്ന ഉടനെ അദ്ദേഹം പറഞ്ഞത് ഒരു പാട്ട് പാടാനാണ്.

ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ ആണ് ഞാനന്ന് പഠിക്കുന്നത്. പാട്ട് കഴിയുന്നതിന് മുമ്പേ നിർത്താൻ പറഞ്ഞു. ഈ കുട്ടിക്ക് പാടാൻ പറ്റില്ല, ശബ്ദം വളരെ മോശമാണ്. പാട്ടിന് വേണ്ടി സർ കൊണ്ട് നടക്കേണ്ട. വെറുതെ നിങ്ങളുടെ സമയം കളയാവുന്നതേയുള്ളൂ എന്ന് പുള്ളി പറഞ്ഞു. പിന്നീട് തനിക്കെവിടെയും പാടാൻ ആത്മവിശ്വാസമുണ്ടായില്ല. ഇന്നും ആ മുറിവ് ഉണങ്ങിയിട്ടില്ലെന്നും മീര അനിൽ പറഞ്ഞു.

meeraanil opensup anchoring career recalls question kunchackoboban

Next TV

Related Stories
Top Stories










News Roundup