'ഞാൻ റൂമിലിരുന്ന് കേട്ടു, ദിലീപിനെതിരെയുള്ള പണി, അദ്ദേഹം നിരപരാധിയാണ്' -സജി നന്ത്യാട്ട്

'ഞാൻ റൂമിലിരുന്ന് കേട്ടു, ദിലീപിനെതിരെയുള്ള പണി, അദ്ദേഹം നിരപരാധിയാണ്' -സജി നന്ത്യാട്ട്
Jun 1, 2025 09:25 PM | By Athira V

(moviemx.in) നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന വാദവുമായി വീണ്ടും നിർമാതാവ് സജി നന്ത്യാട്ട്. ദിലീപിനെ ചിലർ കുരുക്കിയതാണെന്ന് ആരോപിക്കുന്ന സജി നന്ത്യാട്ട് കോടതി വിധി നടന് അനുകൂലമായിരിക്കുമെന്ന് വിശ്വസിക്കുന്നെന്നും പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ദിലീപിനെ അനുകൂലിച്ച് ചാനൽ ചർച്ചകളിൽ സംസാരിച്ചതിനെക്കുറിച്ചും സജി നന്ത്യാട്ട് സംസാരിക്കുന്നുണ്ട്.

നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിലേക്ക് കാര്യങ്ങൾ വന്നു. എറണാകുളത്ത് ഇതുമായി ബന്ധപ്പെട്ടവരെല്ലാം ഇരിപ്പുണ്ട്. നല്ലൊരു പണി ദിലീപിന് കൊടുത്തിട്ടുണ്ടെന്ന് എനിക്ക് ബോധ്യപ്പെ‌ട്ടു. ഞാൻ ആ റൂമിലിരുന്ന് എല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. ഞാൻ ആ റൂമിൽ ഇരിക്കുന്ന കാര്യം ഇവർക്കറിയില്ല. ഇവരെല്ലാം ഇരുന്ന് യഥാർത്ഥ സംഭവം പറയുന്നു. ആ സമയത്ത് ആർക്കും ദിലീപിനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. കാരണം കേരള സമൂഹത്തിൽ 99 ശതമാനവും എതിരാണ്.

ഒപ്പം ഇൻഡസ്ട്രി മൊത്തവും. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരും വലം കെെകളും പോലും പേടിച്ച് പോയി. ഞാൻ ഒറ്റയ്ക്ക് തിരി നാളമായി കയറി വന്നപ്പോൾ ഞാൻ പണം വാങ്ങിയിട്ടുണ്ടെന്ന് ആൾക്കാർ പറഞ്ഞു. അങ്ങനെയെങ്കിൽ പൊലീസ് എന്നെ കൊണ്ടുപോയെനെ. ദിലീപിന്റെ ഡേറ്റിന് വേണ്ടിയാണെന്നും പറഞ്ഞു. അതിന് ഞാൻ ചാനലിൽ പോകേണ്ട കാര്യമില്ല. ദിലീപുമായി ഇടയ്ക്ക് കാണാറുണ്ട് എന്നല്ലാതെ അടുത്ത സൗഹൃദം താനുമായി ഇല്ലെന്ന് സജി നന്ത്യാട്ട് പറയുന്നു.

ദിലീപിനടുത്തോ കാവ്യ മാധവനടുത്തോ അനിയനും അളിയനുമടുത്തോ ഞാൻ ഇന്ന് വരെ പോയിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. ഒരാൾക്ക് ഉപകാരം ചെയ്തെന്ന് വെച്ച് അതിലൂടെ നേട്ടമുണ്ടാക്കണമെന്ന് താൻ ആ​ഗ്രഹിക്കുന്നില്ലെന്നും സജി നന്ത്യാട്ട് പറയുന്നു. ദിലീപിനെതിരെ ​ഗൂഡാലോചന നടന്നെന്ന് പറയുന്നു സജി നന്ത്യാട്ട് കോടതിയിലുള്ള കേസായതിനാൽ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും പറയുന്നുണ്ട്. അധികം താമസിക്കാതെ വിധി വരും. ദിലീപ് നിരപരാധിയാണെന്ന് വിധി വരുമെന്ന് വിശ്വസിക്കുന്നു. അന്ന് താൻ ചാനൽ ചർച്ചകളിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുമെന്നും നിർമാതാവ് വ്യക്തമാക്കി.

സിനിമാ സംബന്ധമായി ഹാളിൽ വെച്ച് നടന്ന ചർച്ച കേട്ടപ്പോഴാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് മനസിലായതെന്നും സജി നന്ത്യാട്ട് പറയുന്നുണ്ട്. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട അന്ന് വേണ്ടപ്പെട്ടവർ പോലും തന്നെ തള്ളിപ്പറഞ്ഞു. എന്റെ മോന് കോളേജിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ വന്നു. എന്റെ സ്ഥാപനത്തിന്റെ ഫ്ലക്സുകൾ നശിപ്പിച്ചു.

ദിലീപ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ വിളിച്ചിട്ടുണ്ട്. അമ്മ മരിച്ചപ്പോൾ ആദ്യം വരുന്നത് ദിലീപിന്റെ കോളാണ്. 9.16 നാണ് എന്റെ അമ്മ മരിച്ചത്. 9. 18 ന് ദിലീപിന്റെ കോൾ വന്നു. മകന്റെ കല്യാണത്തിന് ദിലീപിനെ വിളിച്ചിരുന്നില്ല. സഹോദരൻ അനൂപിനെ വിളിച്ചു. എന്നെ കണ്ടപ്പോൾ അനൂപിന്റെ ഭാര്യ കരഞ്ഞു. മകന്റെ വിവാഹത്തിന് ക്ഷണിച്ചു. ദിലീപിനെ ഞാൻ മനപ്പൂർവം വിളിച്ചില്ല.

എന്നാൽ കല്യാണത്തിന് കാവ്യ മാധവനെയുൾപ്പെടെ കൂട്ടി ദിലീപ് വന്നു. ദിലീപ് ബോംബെയിലെ ഷൂട്ടിം​ഗിൽ നിന്നും അവധി വാങ്ങിയതാണ്. കാവ്യ താമസിക്കുന്നത് മദ്രാസിൽ. മദ്രാസിൽ പോയി കാവ്യയെ കൂട്ടിക്കൊണ്ട് വന്നു. അതല്ലേ സ്നേഹം എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. ദിലീപിനെ അനുകൂലിക്കുന്നതിന്റെ പേരിൽ കടുത്ത വിമർശനം നേരത്തെ സജി നന്ത്യാട്ടിന് നേരെ വന്നിരുന്നു. കേസിൽ കോടതി വിധി വരാൻ അടുത്തിരിക്കെയാണ് സജി നന്ത്യാട്ടിന്റെ തുറന്ന് പറച്ചിൽ.










sajinanthyattu claims dileep innocent actress attack case

Next TV

Related Stories
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall