ഒടിടിയിലും ബമ്പർ ഹിറ്റ് ആയി 'തുടരും', അഭിനന്ദിച്ച് മതിവരാതെ മറുഭാഷാ പ്രേക്ഷകർ

ഒടിടിയിലും ബമ്പർ ഹിറ്റ് ആയി 'തുടരും', അഭിനന്ദിച്ച് മതിവരാതെ മറുഭാഷാ പ്രേക്ഷകർ
May 31, 2025 03:29 PM | By Athira V

(moviemx.in) തിയറ്ററിലെയും ഒടിടിയിലെയും സിനിമാ കാഴ്ചകളിലുള്ള വ്യത്യാസം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ആദ്യത്തേത് ഒരു സാമൂഹിക അനുഭവം കൂടി ആണെങ്കില്‍ രണ്ടാമത്തേത് വീട്ടകത്തെ ഒരു സ്വകാര്യ അനുഭവമാണ്. കൂട്ടമായിരുന്ന് കാണുമ്പോള്‍ പ്രേക്ഷകര്‍ വലിയ കൈയടി നല്‍കുന്ന ചില ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഇത് ഇത്രയേ ഉള്ളോ എന്ന വിമര്‍ശനം ഏല്‍ക്കാറുണ്ട്.

രണ്ടിടത്തും നല്ല അഭിപ്രായം കേള്‍ക്കുന്ന അപൂര്‍വ്വം സിനിമകളേ ഏത് ഭാഷയിലും വരാറുള്ളൂ. ഇപ്പോഴിതാ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇന്നലെ ആയിരുന്നു. ദിവസം ഒന്ന് പിന്നിടുമ്പോള്‍ മറുഭാഷാ പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയാണ് ചിത്രം.

എക്സ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ തുടരും അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതില്‍ നല്ലൊരു ശതമാനവും മറുഭാഷാ പ്രേക്ഷകരില്‍ നിന്നാണ് എന്നതാണ് ഏറ്റവും വലിയ കൗതുകം.

https://x.com/vamsikaka/status/1928675848581951542

മലയാളത്തിനൊപ്പം തുടരും സിനിമയുടെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. പിന്നീട് തമിഴ് പതിപ്പും എത്തി. പ്രേക്ഷകര്‍ എത്തിയെങ്കിലും നല്ല അഭിപ്രായങ്ങള്‍ നേടിയെങ്കിലും മലയാളം ഒറിജിനല്‍ പതിപ്പിന്‍റെ കളക്ഷനുമായി താരതമ്യപ്പെടുത്താവുന്ന കളക്ഷന്‍ മറുഭാഷാ പതിപ്പുകള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ആ കുറവ് ഒടിടിയില്‍ നികത്തിയിരിക്കുകയാണ് ചിത്രം.

ഒരു നെഗറ്റീവ് കമന്‍റ് പോലും ഇല്ല എന്ന തരത്തിലാണ് ഒടിടി റിലീസിന് പിന്നാലെ ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചിത്രത്തിന്‍റെ റീമേക്ക് അവകാശം ആര്‍ക്കും നല്‍കരുതെന്ന് ആവശ്യപ്പെടുന്ന മറുഭാഷാ പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

https://x.com/ursSiddarthJ/status/1928652972939981197

മോഹന്‍ലാലിന്‍റെ പ്രകടനത്തിനും വലിയ കൈയടിയാണ് വ്യത്യസ്ത ഭാഷക്കാരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ കാണികള്‍ ഏറ്റവും ആഘോഷിക്കുന്നത് ജോര്‍ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയ്ക്കാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സ്റ്റില്ലുകളും ലഘു വീഡിയോകളും അഭിനന്ദന പോസ്റ്റുകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

ദൃശ്യം 2 ന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി പ്രതികരണം തുടരുമിന് ആയിരിക്കും. എന്നാല്‍ ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്‍റെ സംവിധാനം. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് അദ്ദേഹവും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

extraordinary response thudarum ott release language audience mohanlal

Next TV

Related Stories
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
Top Stories

GCC News

https://moviemax.in/- //Truevisionall