വിവാഹമോചിതനായി ബാല...? 'കോകില ...നിനക്ക് മുമ്പ് മൂന്ന് പെണ്ണുങ്ങളെ കെട്ടിയ വീരനാണ്'; എല്ലാം വൈകാതെ വിശദീകരിക്കുമെന്ന് നടൻ

വിവാഹമോചിതനായി ബാല...? 'കോകില ...നിനക്ക് മുമ്പ് മൂന്ന് പെണ്ണുങ്ങളെ കെട്ടിയ വീരനാണ്'; എല്ലാം വൈകാതെ വിശദീകരിക്കുമെന്ന് നടൻ
May 31, 2025 07:53 AM | By Athira V

ബാലയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജന്മം കൊണ്ട് തമിഴനാണെങ്കിലും ഇരുപത് വർഷത്തിൽ ഏറെയായി കേരളത്തിലാണ് സ്ഥിര താമസം. സിനിമയിൽ സജീവമല്ലെങ്കിലും വിവാദപരമായ വിഷയങ്ങളിൽ ഇടപെട്ടും പ്രസ്താവനകൾ പുറപ്പെടുവിച്ചും വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളുടെ പേരിലും നടൻ എന്നും മീഡിയയിൽ‌ വൈറലാണ്. കഴിഞ്ഞ വർഷമായിരുന്നു ബാലയുടെ നാലാം വിവാഹം. ബന്ധുവും കുട്ടിക്കാലം മുതൽ പരിചയമുള്ള പെൺകുട്ടിയുമായ കോകിലയെയാണ് നടൻ വിവാഹം ചെയ്തത്.

കോകിലയ്ക്കൊപ്പം ദാമ്പത്യം ആരംഭിച്ചശേഷം ബാലയുടെ ജീവിതത്തിൽ അടിമുടി മാറ്റങ്ങളാണ്. കൊച്ചിയിലെ ഫ്ലാറ്റ് വിട്ട് വൈക്കം കായലോരത്ത് ഒരു വീട് പണിത് അവിടെയാണ് താമസം. ഒപ്പം ഒരു യുട്യൂബ് ചാനൽ ആരംഭിച്ച് നിത്യ ജീവിതത്തിലെ വിശേഷങ്ങളും ഭാര്യയ്ക്ക് പാചകത്തിലുള്ള കഴിവുമെല്ലാം വീഡിയോയായി നടൻ പങ്കുവെക്കാറുമുണ്ട്.

അതിനിടയിൽ മുൻ ഭാര്യമാരും മകളും നടനെതിരെ ​ഗുരുതരമായ ആരോപണങ്ങളുമായി എത്തുകയും ചെയ്തിരുന്നു. വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നതായിരുന്നു ഏറ്റവും പുതിയതായി നടനെതിരെ ഉയർന്ന ആരോപണം. ഉടമ്പടിയിലെ ‌പേജുകൾ ബാല വ്യാജമായി നിർമ്മിച്ചുവെന്നും ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും മുൻ ഭാര്യ അമൃത പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ നടൻ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. അമൃതയ്ക്ക് പുറമെ മുൻ ഭാര്യ എലിസബത്തും ബാലയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരുന്നു. നടനൊപ്പം ദാമ്പത്യ ജീവിതം നയിച്ചിരുന്ന കാലത്ത് കൊടിയ പീഡനം അനുഭവിച്ചിരുന്നുവെന്നും സത്യങ്ങൾ തുറന്ന് പറയാൻ തുടങ്ങിയശേഷം വധ ഭീഷണി നിരന്തരമായി ലഭിക്കുന്നുണ്ടെന്നുമാണ് എലിസബത്ത് പറഞ്ഞത്.

ഇപ്പോൾ ബാലയ്ക്ക് എതിരെ നിയമപരമായി മുന്നോട്ട് പോവുകയാണ് എലിസബത്ത്. അധികാരികളോട് ഇതുമായി ബന്ധപ്പെട്ട് താൻ സംസാരിച്ചതായും എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അർഹതപ്പെട്ട നീതി എലിസബത്തിന് ലഭിക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്. നടൻ പുതിയ ഭാര്യ കോകിലെ താരത്തേക്കൾ ഇരുപത് വയസിന് ഇളയതാണ്.

കോകില ബാലയുടെ വീട്ടിലെ വേലക്കാരിയുടെ മകളാണെന്ന് ഒരിടയ്ക്ക് പ്രചാരണം വന്നപ്പോൾ തമിഴ്നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അം​ഗമാണ് കോകിലയെന്നും പദവിയും പണവുമുള്ള കുടുംബമാണെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്.

ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം... കോകിലയെ അനുഗ്രഹിക്കൂ... അഭിനന്ദിക്കൂ. ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയ്ക്ക് മുന്നിൽ വരും എന്നാണ് ബാല പുതിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഇടപ്പള്ളി സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ കോകിലയ്ക്കൊപ്പം നിൽക്കുന്ന ബാലയാണ് വീഡിയോയിലുള്ളത്. എന്തൊക്കയോ പേപ്പറുകളിൽ ബാല ഒപ്പിടുന്നതും എലിസബത്ത് അതെല്ലാം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വൈറലായതോടെ ബാല തന്റെ കോടികളുടെ സ്വത്ത് കോകിലയ്ക്ക് എഴുതി കൊടുക്കുകയാണോയെന്ന സംശയമായി ആരാധകർക്ക്. താൻ ഇരുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുള്ളയാളാണെന്ന് പലപ്പോഴായി ബാല പറഞ്ഞിട്ടുണ്ട്. കോകില... നിനക്ക് മുമ്പ് മൂന്ന് പെണ്ണുങ്ങളെ കെട്ടിയ വീരനാണ് ബാല. നീ അധികം പ്രതീക്ഷ വെച്ച് പുലർത്തണ്ട, കോടികളുടെ കൈമാറ്റം.

ഇനി സ്വത്തുക്കൾ എല്ലാം കോകിലക്ക് എന്നിങ്ങനെ രസകരമായ കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. വിവാഹമോചിതരായോയെന്ന് ചോദിച്ചെത്തിയ ആരാധകനും ബാല കമന്റ് ബോക്സിൽ മറുപടി നൽകിയിരുന്നു. അതേ... നിന്നെ ഞാൻ ഡിവോഴ്സ് ചെയ്തിരിക്കുന്നുവെന്നാണ് ബാല കുറിച്ചത്. കഴിഞ്ഞ ദിവസം കോകിലയുടെ പിറന്നാൾ ആയിരം പേർക്ക് അന്നദാനം നടത്തിയാണ് ബാല ആഘോഷിച്ചത്.

actor bala new post goes viral

Next TV

Related Stories
Top Stories










News Roundup