---
title: "ശ്രീനാഥ് ഭാസി നായകനായെത്തുന്ന 'കള്ളൻ' വെള്ളിയാഴ്ച തിയറ്ററുകളില്‍"
english_title: "Kallan starring Srinath Bhasi  lead role hits theaters Friday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/293035/kallan-starring-srinath-bhasi-lead-role-hits-theaters-friday"
published_at: "2025-05-29T22:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683895f123598_Untitled-1-Recovered.jpg"
keywords: []
---

# ശ്രീനാഥ് ഭാസി നായകനായെത്തുന്ന 'കള്ളൻ' വെള്ളിയാഴ്ച തിയറ്ററുകളില്‍

> **Lead Summary:** > **** ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രം നാളെ (മെയ് 30) മൂവി സോൺ എന്റർടെയ്ൻമെന്റ്സ് തിയറ്ററുകളില്‍ എത്തിക്കുന്നു. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, പ്രതാപ് പോത്തൻ, ശ്രീകുമാർ എസ് പി, എ കെ വിജുബാൽ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.

## Article Content

> **** ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രം നാളെ (മെയ് 30) മൂവി സോൺ എന്റർടെയ്ൻമെന്റ്സ് തിയറ്ററുകളില്‍ എത്തിക്കുന്നു. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, പ്രതാപ് പോത്തൻ, ശ്രീകുമാർ എസ് പി, എ കെ വിജുബാൽ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.

കലവൂർ രവികുമാർ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ- മനോജ്,പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, കലാസംവിധാനം- ബോബൻ, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റിൽസ്- സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ്- എം ആർ രാജാകൃഷ്ണൻ, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്, പിആർഒ- എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/293035/kallan-starring-srinath-bhasi-lead-role-hits-theaters-friday)