'അതെ ഞാൻ സി​ഗിളാണ്, നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിക്കണം'; കിലി പോൾ

'അതെ ഞാൻ സി​ഗിളാണ്, നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിക്കണം'; കിലി പോൾ
May 28, 2025 10:19 AM | By Athira V

(moviemax.in) കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികൾ അടക്കമുള്ളവർ നെഞ്ചേറ്റിയ ടാന്‍സാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലി പോൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നു. ഇവിടെ ഉള്ള വിശേഷങ്ങളെല്ലാം കിലി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

കേരളത്തിൽ നിന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നാണ് കിലി പോൾ പറഞ്ഞത്. 'ഇന്നസെന്റ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലു മാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സി​ഗിളാണോ എന്ന ചോദ്യത്തിന്, 'അതെ ഞാൻ സി​ഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ കേരളത്തിൽ കൂടാൻ തയ്യാറാണ്', എന്നാണ് കിലി പോളിന്റെ മറുപടി.

മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. കിലിയുടെ മറുപടിയെ വൻ കരഘോഷത്തോടെയാണ് മലയാളികൾ ഒന്നടങ്കം സ്വീകരിച്ചത്.

അതേസമയം, കിലി പോൾ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇന്നസെന്റ്. പ്രേക്ഷകര്‍ ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് തൻവിയാണ് സംവിധാനം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈന‍ർ: ആന്‍റണി സ്റ്റീഫൻ, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.






kilipaul says he would like marry malayali girl

Next TV

Related Stories
 അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

Jul 18, 2025 04:35 PM

അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

മുംബൈ ദാദർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തട്ടിപ്പിനിരയായെന്ന് നടിയു ലാലി...

Read More >>
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

Jul 18, 2025 04:20 PM

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച...

Read More >>
മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

Jul 18, 2025 10:57 AM

മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് പറയുകയാണ് ഹരികൃഷ്ണന്‍...

Read More >>
'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ,  കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

Jul 17, 2025 11:07 PM

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ...

Read More >>
Top Stories










https://moviemax.in/- //Truevisionall