Featured

പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം റാപ്പര്‍ വേടന്

TV |
May 28, 2025 06:52 AM

പ്രിയദര്‍ശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം റാപ്പര്‍ വേടന്. ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് വേടന് നല്‍കുക. പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയം സമൂഹവുമായി സര്‍ഗാത്മകതയോടെ പങ്കുവെയ്ക്കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം.

വായനാദിനമായ ജൂണ്‍ 19ന് വൈകിട്ട് നാലിന് സ്‌നേഹതീരത്ത് നടത്തുന്ന ചടങ്ങില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി പുരസ്‌കാരം സമ്മാനിക്കും. ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സി സി മുകുന്ദന്‍ എംഎല്‍എ, ആലങ്കോട് ലീലാകൃഷ്ണന്‍, അശോകന്‍ ചരുവില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.






Rapper Vedan - Priyadharshini award

Next TV

Top Stories










News Roundup