ഒരു പ്രീഡി​ഗ്രി ​കാലം കിനാക്കാലം; 'മൂൺവാക്കി'ലെ പുതിയ ഗാനം പുറത്ത്

ഒരു പ്രീഡി​ഗ്രി ​കാലം കിനാക്കാലം; 'മൂൺവാക്കി'ലെ പുതിയ ഗാനം പുറത്ത്
May 27, 2025 08:24 PM | By Anjali M T

(moviemax.in)യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് എന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. നെസ്റ്റാർജിയ ഉണർത്തുന്ന ഒരു കിനാക്കാലം എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ചിത്രം മെയ് 30ന് തിയറ്ററുകളിൽ എത്തും.

മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് മൂൺവാക്ക്. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

Moonwalk-pre-degree-kaalam-song

Next TV

Related Stories
Top Stories










News Roundup