പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേക്സ് ബിജോയ്

പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേക്സ് ബിജോയ്
May 27, 2025 10:11 AM | By Vishnu K

കൊച്ചി: (moviemax.in) കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തു വന്ന പ്രോജക്ട്.

​ചിത്രത്തിലെ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ ഇന്നത്തെ പിറന്നാൾ ദിനത്തിൽ നരിവേട്ടയുടെ വിജയം ഇരട്ടി മധുരം കൂടിയാണ് ജേക്ക്സ് ബിജോയ് സ്വന്തമായിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'ഓഫിസർ ഓൺ ഡ്യൂട്ടി' സമീപകാലത്ത് ചാക്കോച്ചന് വൻ സ്വീകാര്യത നേടികൊടുത്ത സിനിമയാണെന്ന് മാത്രമല്ല, ആ സ്വീകര്യാതക്ക് പുറകിൽ ചാക്കോച്ഛന്റെ അഭിനയതോടൊപ്പം തന്നെ മുൻപിട്ടു നിക്കുന്ന ഒന്നായിരുന്നു ചിത്രത്തിൽ ജേക്ക്സ് ബിജോയ്‌ നൽകിയ സംഗീതം. കൂടാതെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാൽ നായകനായി എത്തിയ 'തുടരും' എന്ന സിനിമയ്ക്ക് ലഭിക്കുന്ന കയ്യടികളുടെ ഒരു പങ്ക് സംശയലേശമന്യേ ലഭിക്കുന്ന ഒരുപേരാണ് സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയുടേത്.

സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഏഞ്ചൽസ് (2014). മൺസൂൺ മാംഗോസ് , ധ്രുവങ്ങൾ പതിനാറു , ക്വീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി തുടങ്ങിയ ജേക്സ്ബിജോയ്‌ ഒരു ട്രെൻഡ്‌സെറ്ററായി മാറിയത് രണം എന്ന സിനിമയിലൂടെയാണ്. വിജയ് ദേവരകൊണ്ട അഭിനയിച്ച ടാക്സിവാല ( 2018) തെലുങ്കിലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2021-ൽ, 2020-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഗീതത്തിന് ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ "മികച്ച സംഗീത സംവിധായകൻ - മലയാളം" എന്ന പുരസ്കാരവും നേടി.

ഈണമിട്ട ഗാനങ്ങളേക്കാളുപരി ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിലാണ് ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകൻ സ്കോർ ചെയ്തത്. എങ്കിലും ഈണമിട്ട ഗാനങ്ങളും ഹിറ്റാക്കിയ ചരിത്രവും ജേക്സിനുണ്ട്. മലയാള സിനിമാസംഗീതത്തിൽ ഹിപ്ഹോപിന് പ്രാധാന്യം നൽകിയ സംഗീതസംവിധായകരിലൊരാൾ കൂടിയാണ് ജേക്സ് ബിജോയ്.

അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ജന ഗണ മന, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കിംഗ് ഓഫ് കൊത്ത, കുരുതി, കടുവ, പോർ തൊഴിൽ, സരിപോദാ ശനിവാരം, ഹലോ മമ്മി, തുടരും, നരിവേട്ട തുടങ്ങി ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ റേഞ്ച് രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്.

Popular music director Jakes Bejoy celebrates birthday double sweetness

Next TV

Related Stories
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall