---
title: "'ക്രൂരമായി മർദിച്ചു'; നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ"
english_title: "manager files complaint against Unni mukundan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/292404/manager-files-complaint-against-unni-mukundan"
published_at: "2025-05-26T23:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834a7a2a517d_unnii.jpg"
keywords: []
---

# 'ക്രൂരമായി മർദിച്ചു'; നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ

> **Lead Summary:** (**[moviemax.in]**) നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്.

## Article Content

(**[moviemax.in]**) നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്.

ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുകയാണ്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ മറ്റൊരു സിനിമയെ പുകഴ്ത്തി സേഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/292404/manager-files-complaint-against-unni-mukundan)