'അത്രയുമെങ്കിലും പറഞ്ഞത് നന്നായി'; ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ

'അത്രയുമെങ്കിലും പറഞ്ഞത് നന്നായി';  ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ
May 26, 2025 09:01 PM | By Susmitha Surendran

(moviemax.in)  സ്വന്തം നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്ന താരമാണ് അനുശ്രീ. ഇപ്പോഴിതാ  ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി . നാട്ടിലെ ഉത്സവത്തിന് നടന്ന ഗാനമേളയ്ക്ക് കയ്യടിച്ച് പെണ്‍കുട്ടികള്‍ ആഘോഷിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ ഒരു പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ട്രൂലിവിവിയന്‍ എന്ന പേജിലെത്തിയ വീഡിയോക്ക് താഴെ കമന്റുമായാണ് അനുശ്രീ എത്തിയത്.

പെണ്‍കുട്ടികള്‍ ഗാനമേള ആസ്വദിച്ച് നിന്നപ്പോള്‍ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി’ എന്ന അര്‍ഥത്തില്‍ മോശമായി സംസാരിക്കുന്നതും പെണ്‍കുട്ടികള്‍ അതിനോട് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെയാണ് നടിയുടെ കമന്റ് എത്തിത്. ”പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി” എന്നാണ് അനുശ്രീയുടെ കമന്റ്.

വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് കൈകൊട്ടി കളിയുമായി സജീവമായി പങ്കെടുത്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, മാര്‍ച്ച് ഒന്‍പതിനാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിലും അനുശ്രീയുടെ കമന്റ് വന്നത് കഴിഞ്ഞ ദിവസമായിരുന്നു.

”ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് 4ന് നടന്ന സംഭവം ആണ്. മാന്യമായ രീതിയിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ”വീട്ടില്‍ പോയി നിരങ്ങാനും” ആണ് പറഞ്ഞത്. സ്‌പോട്ടില്‍ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് അവരെ അവിടന്ന് മാറ്റുകയും ചെയ്തു.

നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താല്‍ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും. ഈ വീഡിയോ അന്ന് എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലില്‍ ആണ് ഞാന്‍ അപ്ലോഡ് ചെയ്തത്. എന്റെ അനുവാദം ഇല്ലാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്” എന്നാണ് വീഡിയോക്കൊപ്പമുള്ള വാക്കുകള്‍.

Actress Anusree responds who showed hooliganism during festival.

Next TV

Related Stories
Top Stories










News Roundup